
റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പദ്ധതി റിയാദ് ഇനിഷ്യേറ്റീവ് എഗന്‍സ്റ്റ് സബ്സ്റ്റന്‍സ് അബ്യൂസ് (റിസ) അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച 14-ാമത് ‘ദശലക്ഷം സന്ദേശ’ കാമ്പയിന് സമാപിച്ചു. ഗാന്ധിജയന്തി ദിനം മുതല്‍ ശിശുദിനമായ നവംബര്‍ 14 വരെ നീണ്ട കാമ്പയിനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, സമൂഹമാധ്യമങ്ങള്‍, വെബ്സൈറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ബ്രോഷറുകള്‍ എന്നിവ വഴി ലക്ഷക്കണക്കിന് സന്ദേശങ്ങള്‍ കൈമാറി.

20 ഭാഷകളിലെ ലഘുലേഖകള്‍, ഹ്രസ്വചിത്രങ്ങള്‍, 46 ഭാഷകളിലെ വീഡിയോ സന്ദേശങ്ങള്‍ എന്നിവ പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിച്ചു. സിറ്റിഫഌവറിന്റെ സൗദി അറേബ്യയിലെ 23 ശാഖകളില്‍ വിതരണം ചെയ്ത അഞ്ചു ലക്ഷത്തിലധികം അച്ചടി ബ്രോഷറുകളിലൂടെയും ഓണ്‍ലൈന്‍ ബ്രോഷറുകളിലൂടെയും സന്ദേശം എത്തിച്ചു. റിയാദിലെ എ-ടു ഇസഡ് ഹൈപ്പര്‍മാര്‍ട്ട് ബ്രോഷറുകളിലൂടെ 25,000ത്തിലധികവും ഹാരയിലെ സെന്ററോ ഹൈപ്പര്‍മാര്‍ക്കറ്റ് വഴി 6,000ത്തിലധികവും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. റിസയുടെ വിവിധ ഗ്രൂപ്പുകളിലൂടെ ആയിരക്കണക്കിന് ഇ-സന്ദേശങ്ങളും പങ്കുവെച്ചു.

കാമ്പയിനിന്റെ ഭാഗമായി 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 526 പേര്‍ക്ക് ‘ട്രെയിനിംഗ് ഓഫ് ട്രെയിനര്‍’ (ടോട്ട്) പരിശീലനം നല്കി. റിയാദിലെ ആര്.ഡി.ടി. ക്രിക്കറ്റ് ക്ലബ് അംഗങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. വിവിധ ഇടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ റിസ അംഗങ്ങളും സഹകാരികളും ഏകോപിപ്പിച്ചു.
കേരളത്തിലെ തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് അടുത്ത പരിശീലകര്‍ക്കുളള പരിശീലന പരിപാടി ഡിസംബര്‍ അവസാനം ആരംഭിക്കുമെന്ന് ഫൗണ്ടേഷന് ചെയര്മാന് ഡോ. എസ്. അബ്ദുല്‍ അസീസ്, ‘റിസ’ കണ്‍സല്‍ട്ടന്റ് ഡോ. എ.വി. ഭരതന് എന്നിവര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






