Sauditimesonline

KEF FOOTBALL
കാല്‍പന്ത് ആവേശത്തില്‍ എന്‍ജിനീയര്‍മാര്‍; കെഇഎഫ് സൂപ്പര്‍ ലിഗ റൗദ യുണൈറ്റഡിന്

കാല്‍പന്ത് ആവേശത്തില്‍ എന്‍ജിനീയര്‍മാര്‍; കെഇഎഫ് സൂപ്പര്‍ ലിഗ റൗദ യുണൈറ്റഡിന്

റിയാദ്: കെഎസ്എല്‍ സൂപ്പര്‍ ലിഗ സീസണ്‍-3 ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റൗദ യുണൈറ്റഡ് ചാംപ്യന്മാരായി. കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ ഖാബൂസ് സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ആവേശകരമായ ഫൈനലില്‍ അല്‍ നഹ്ദ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റൗദ കിരീടം ചൂടിയത്.

റിയാദിലെ മലയാളി എന്‍ജിനീയര്‍മാരുടെ കൂട്ടായ്മയായ കെഇഎഫ് എല്ലാ വര്‍ഷവും നടത്തിവരുന്ന ടൂര്‍ണമെന്റാണ് കെഎസ്എല്‍ സൂപ്പര്‍ ലിഗ. നാലു ദിവസങ്ങളിലായി നടന്ന മൂന്നാം സീസണില്‍ റിയല്‍ മലാസ് എഫ്‌സി, റൗദ യുണൈറ്റഡ്, ബത്ത ബറ്റാലിയന്‍, അല്‍ നഹ്ദ യുണൈറ്റഡ് എന്നീ നാല് ടീമുകളിലായി നിരവധി താരങ്ങള്‍ മാറ്റുരച്ചു.

മുന്‍ താരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ലെജന്‍ഡ്‌സ് മാച്ചില്‍ പ്രസിഡന്റ്‌സ് ഡൈനാമോസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് സെക്രട്ടറീസ് ടൈറ്റന്‍സ് വിജയികളായി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും മുബാഷിര്‍ ഇഖ്ബാല്‍ സ്വന്തമാക്കി. തോഹിര്‍ ഗോള്‍ഡന്‍ ബൂട്ടും സിദാന്‍ ഗോള്‍ഡന്‍ ക്ലീറ്റും സജീര്‍ ഗോള്‍ഡന്‍ ഗ്ലൗവും കരസ്ഥമാക്കി. എമര്‍ജിങ് പ്ലെയറായി നസീഫിനെ തിരഞ്ഞെടുത്തു. ഫെയര്‍ പ്ലേ അവാര്‍ഡ് റിയല്‍ മലാസ് എഫ്‌സി നേടി.

സമാപന ചടങ്ങില്‍ മുഖ്യ സ്‌പോണ്‍സര്‍മാരായ അറ്റന്‍ഷന്‍ അക്യൂറസി, അറ്റോവ് ഗ്ലോബല്‍ പ്രതിനിധികളായ രാജന്‍ ഡാനിയല്‍, മെല്‍ട്ടന്‍ സേവിയര്‍ എന്നിവര്‍ ചേര്‍ന്ന് ജേതാക്കള്‍ക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) പ്രസിഡന്റ് നബീല്‍ പാഴൂര്‍, സെക്രട്ടറി നസീബ് പുത്തന്‍പീടിക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെഇഎഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ഞാറപ്പുലാന്‍, അനസ് അബൂബക്കര്‍, രാഹുല്‍ രാജ് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top