പ്രമേഹം വില്ലനല്ല; കൊവിഡ് കാലത്ത് കൂടുതല്‍ ജാഗ്രത വേണം
പ്രമേഹം വില്ലനല്ല. എങ്കിലും സൂക്ഷിക്കണം. ഇല്ലെങ്കില്‍ വലിയ വില്ലനായി മാറും. പ്രമേഹ രോഗികള്‍ കൊവിഡിനെ ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ പ്രമേഹം നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യങ്ങളില്‍ കൊവിഡ് ബാധിച്ചാല്‍ അതു വലിയ വില്ലനായേക്കാം. പ്രമേഹമുളളവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ സൂക്ഷിക്കണം. പരമാവധി സ്വയം രക്തപരിശോധന നടത്താന്‍ ഗ്‌ളൂക്കോമീറ്റര്‍ ഉപയോഗിക്കുക. ഡോക്ടര്‍മാരുടെ ഉപദേശം ടെലിഫോണില്‍ സ്വീകരിക്കുന്നത് ഉത്തമമാണ്. ദേഷ്യം, വിഷമം, നിരാശ ഇതെല്ലാം മറക്കുക. ആശങ്കയും ആദിയും അനാവശ്യ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കും. ഇത് പ്രതിരോധ ശേഷി കുറക്കും.പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും […]