Sauditimesonline

SaudiTimes
targer
റിയാദ് എഡ്യൂ എക്‌സ്‌പോ സെപ്തം. 13ന്; ഡോ. ആനന്ദ് പ്രഭു പങ്കെടുക്കും

പ്രമേഹം വില്ലനല്ല; കൊവിഡ് കാലത്ത് കൂടുതല്‍ ജാഗ്രത വേണം

ഡോ. എം എച് സൈഫുദ്ദീന്‍
(ജനറല്‍ ഫിസിഷ്യന്‍, ജന. ഹോസ്പിറ്റല്‍, ഹരീഖ്, സൗദി അറേബ്യ)

പ്രമേഹം വില്ലനല്ല. എങ്കിലും സൂക്ഷിക്കണം. ഇല്ലെങ്കില്‍ വലിയ വില്ലനായി മാറും. പ്രമേഹ രോഗികള്‍ കൊവിഡിനെ ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ പ്രമേഹം നിയന്ത്രണ വിധേയമല്ലാത്ത സാഹചര്യങ്ങളില്‍ കൊവിഡ് ബാധിച്ചാല്‍ അതു വലിയ വില്ലനായേക്കാം. പ്രമേഹമുളളവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ സൂക്ഷിക്കണം. പരമാവധി സ്വയം രക്തപരിശോധന നടത്താന്‍ ഗ്‌ളൂക്കോമീറ്റര്‍ ഉപയോഗിക്കുക. ഡോക്ടര്‍മാരുടെ ഉപദേശം ടെലിഫോണില്‍ സ്വീകരിക്കുന്നത് ഉത്തമമാണ്. ദേഷ്യം, വിഷമം, നിരാശ ഇതെല്ലാം മറക്കുക. ആശങ്കയും ആദിയും അനാവശ്യ ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കും. ഇത് പ്രതിരോധ ശേഷി കുറക്കും.
പ്രമേഹ രോഗികള്‍ നിര്‍ബന്ധമായും ഏഴുമുതല്‍ എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. ബ്‌ളഡ് പ്രഷറുളളവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നുകള്‍ മുടങ്ങാതെ ഉപയോഗിക്കണം. ഹൃദയ സംബന്ധമായ അസുഖമുളളവരും ജാഗ്രത പാലിക്കണം. അത്തരക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ സൂക്ഷിക്കണം. കൊവിഡ് ഭീതിയില്‍ ആരും ഉറക്കം കളയരുത്. മികച്ച ആരോഗ്യത്തിനം പ്രതിരോധത്തിനും ആദ്യം വേണ്ടത് ഉറക്കമാണ്. സുരക്ഷിതമായി വീടുകളില്‍ ഇരിക്കുന്നവരാണെങ്കിലും അല്പസമയം വ്യായാമം വേണം. ചുരുങ്ങിയത് അര മണിക്കൂറെങ്കിലും കൊവിഡ് കാലത്ത് വീടിനുളളില്‍ വ്യായാമം ശീലമാക്കുക.

പ്രവാസ ലോകത്ത് പ്രമാഹ രോഗികള്‍ കീറ്റാ ഡയറ്റ് അഥവാ ലോ കാര്‍ബ്‌സ് ഹൈ ഫാറ്റ് ഭക്ഷണ രീതി സ്വീകരിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ് വൈറസ് ബാധ മൂലം മരണത്തിന് കീഴടങ്ങിയവരില്‍ ഡയബറ്റിക് കീറ്റോ അസിഡോസിസ് കാരണമായിട്ടുണ്ട്. ഗ്‌ളൂക്കോസിന്റെ അളവ് കൂടുകയും അതോടൊപ്പം രക്തത്തില്‍ കീറ്റോണ്‍ ബോഡികള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. അമിതമായി ശ്വാസം എടുക്കുക, ഓക്കാനം, വയറു വേദന, കടുത്ത ക്ഷീണം ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരം രോഗ ലക്ഷണമുളളവര്‍ അടിയന്തിരമായി ഡോക്ടറെ സമീപിക്കണം. ചികിത്സതേടം..

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top