Sauditimesonline

watches

സൗദിയിൽ വിദേശികൾക്ക് സന്നദ്ധ പ്രവർത്തകരാകാൻ അവസരം

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സന്നദ്ധ സേവനത്തിന് പേര് രജിസ്റ്റര്‍ ചെയ്യാം. ആരോഗ്യ മന്ത്രാലയവും സൗദി റെഡ് ക്രെസന്റ് അതോറിറ്റിയും സംയുക്തമായാണ് വളന്റിയര്‍ സന്നദ്ധ സേനക്ക് രൂപം നല്‍കിയത്. സഹകരിക്കാന്‍ താല്‍പര്യമുളളവര്‍ https://volunteer.srca.org.sa/ എന്ന വെബ് സൈറ്റില്‍ അബ്ശിര്‍ യൂസര്‍ ഐ ഡി ഉപയോഗിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ volunteer@srca.org.sa ഇ മെയില്‍ വിലാസത്തിലും 19971.എന്ന ടോള്‍ ഫ്രീ നമ്പരിലും ലഭ്യമാണ്. വിവിധ മേഖലകളിലെ സ്‌പെഷ്യലിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ടെക്‌നീഷ്യന്മാര്‍, പരിഭാഷകര്‍, എന്‍ജിനീയര്‍മാര്‍, സെക്കന്ററി വിദ്യാര്‍ഥികള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് യുവാക്കളാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപനം നടത്തി രജിസ്റ്റര്‍ ചെയ്തവരുടെ സേവനം കൊവിഡിനെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top