Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം
gulf, uae

കോഴിക്കോടെന്‍സ് ഇഫ്താര്‍ വിരുന്ന്

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ കോഴിക്കോടന്‍സ് റിയാദ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വിരുന്നില്‍ ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം അധ്യക്ഷത വഹിച്ചു. മുനിബ് പാഴുര്‍, മിര്‍ഷാദ് ബക്കര്‍, അബ്ബാസ് കെകെ, പ്രഷീദ് തൈക്കൂടത്തില്‍, നിബിന്‍ ഇന്ദ്രനീലം, ലത്തീഫ് ലക്‌സ, റീജോഷ് കടലുണ്ടി, അനില്‍ മാവൂര്‍ എന്നിവര്‍ പുതുതായി കൂട്ടായ്മയില്‍ ചേര്‍ന്ന അംഗങ്ങള്‍ക്കു ഉപഹാരം സമ്മാനിച്ചു. കോഴിക്കോടന്‍സ് കുടുംബത്തിലെ വനിതകള്‍ ചേര്‍ന്ന് ഉണ്ടാക്കിയ വിഭവസമൃദ്ധമായ പലഹാരങ്ങള്‍ വൈവിധ്യമായി. ഇഫ്താര്‍ വിരുന്നിനു റാഫി കൊയിലാണ്ടി, […]

gulf, saudi, uae

ഇന്‍ഡിഗോ കൊച്ചി-റാസല്‍ഖൈമ നേരിട്ട് സര്‍വ്വീസ്

കൊച്ചി: കേരളത്തില്‍ നിന്ന് യുഎഇയിലെ റാസല്‍ഖൈമയിലേക്ക് നേരിട്ടു സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചി-റാസല്‍ഖൈമ നേരിട്ടുള്ള സര്‍വീസുകളാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 15 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. കേരളത്തില്‍ നിന്നു യുഎഇയിലെ വിവിധ എമിരേറ്റുകളിലേക്കുള്ള പ്രവാസി യാത്രക്കാര്‍ക്ക് സഹായകരമാണ് പുതിയ സര്‍വീസ്. ഇതോടെ ഇന്‍ഡിഗോയുടെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 49 ആകും. ഇന്ത്യക്കും യുഎഇയ്ക്കും ഇടയില്‍ ആകെ 250 പ്രതിവാര സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. യാത്രക്കാര്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ

gulf, uae

എയര്‍ ഇന്ത്യാ ബാഗേജ് പരിധി 30 കിലോ അനുവദിക്കും

ദുബായ്: യുഎഇയില്‍ നിന്നു ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്‍വലിച്ചു. സൗജന്യ ബാഗേജ് പരിധി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനസ്ഥാപിച്ചു. മുപ്പത് കിലോ സൗജന്യ ബാഗേജ് അനുവദിച്ചുള്ള ഓഫര്‍ അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചു. ആപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോഴും 30 കിലോ സൗജന്യ ബാഗേജ് ആണ് കാണിക്കുന്നത്. നേരത്തേ സൗജന്യ ബാഗേജ് 20 ആക്കി കുറച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ‘സ്റ്റഫ് ഓള്‍ യുവര്‍ സ്റ്റഫ്’

gulf, uae

വിവാഹത്തിന് മുമ്പ് ജനിതക പരിശോധന

അബുദാബി: വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തണമെന്ന് അബുദാബി. ഒക്ടോബര്‍ ഒന്ന് മുതല്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ നിര്‍ബന്ധമായും ജനിതക പരിശോധന നടത്തണം. വിവാഹത്തിന് മുമ്പ് വേണം ഈ പരിശോധന നടത്താന്‍. അബുദാബി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവാഹ പൂര്‍വ്വ പരിശോധനകളുടെ ഭാഗമാണിത്. അബുദാബി, അല്‍ ദഫ്ര, അല്‍ ഐന്‍ എന്നിവിടങ്ങളിലുള്ള 22 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇതിനായുള്ള പരിശോധനാ സൗകര്യങ്ങള്‍ ലഭ്യമാണ്. പരിശോധന നടത്തി 14 ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. ജനിതക രോഗങ്ങള്‍ കുട്ടികളിലേക്ക്

gulf, uae

ഇന്ത്യ-യുഎഇ ആണവ കരാര്‍; അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു

ദില്ലി: ആണവോര്‍ജ്ജ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിന് ഇന്ത്യ-യുഎഇ ആണവ കരാര്‍. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശൈഖ് ഖാലിദും ഹൈദരാബാദ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ തന്ത്രപ്രധാന സഹകരണം ശക്തമാക്കാന്‍ ധാരണയായി. ഇന്ത്യ യുഎഇയില്‍ നിന്ന് കൂടുതല്‍ പ്രകൃതി വാതകവും ക്രൂഡ് ഓയിലും വാങ്ങും. ഇതിനുള്ള ദീര്‍ഘകാല കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പിട്ടു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും അബുദാബി

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ് നിയമനം

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ഏഴു ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ഷംസുദ്ദീന്‍ ഓലശ്ശേരി (ജിദ്ദ), തോമസ് പിഎം (ദമ്മാം), കുവൈറ്റില്‍ രാജേഷ് സാഗര്‍, യു.എ.ഇയില്‍ സാബു രത്‌നാകരന്‍, സലീം ചോലമുക്കത്ത് (അബുദാബി), മേഖലയില്‍ മനു. ജി, അനല ഷിബു (ദുബായ്/ഷാര്‍ഷ) എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചത്. ജി.സി.സി രാജ്യങ്ങളില്‍ കൂടുതല്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാനാണ് ശ്രമമെന്ന് നോര്‍ക്കറൂട്ട്‌സ് സി.ഇ.ഒ. അജിത് കോളശ്ശേരി അറിയിച്ചു. വിദേശ

gulf, saudi, uae

പ്രവാസികളുടെ റെമിറ്റന്‍സ്: ഇന്ത്യയിലേക്കുളള പണമയക്കല്‍ ഗണ്യമായി കുറഞ്ഞു

ദുബായ്: ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ റെമിറ്റന്‍സില്‍ കുറവ് രേഖപ്പെടുത്തിയതായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള പ്രവാസികളുടെ റെമിറ്റന്‍സിലാണ് കുറവ് രേഖപ്പെടുത്തിയത്. യുഎഇയില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം കുറവുണ്ട്. ഇന്ത്യയിലേക്കുള്ള റെമിറ്റന്‍സിലാണ് ഏറ്റവും കുറവ്. 2010 മുതല്‍ 2019 വരെ മുകളിലേക്ക് പോയിരുന്ന പണമയക്കല്‍ അതിന് ശേഷം കുറയുകയാണ്. 2019 മുതലാണ് ഈ കുറവ് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തുന്നത്. 2022ല്‍ 145.5 ബില്യണ്‍ ദിര്‍ഹം യുഎഇയില്‍ നിന്നും

uae

കെട്ടിടത്തില്‍ നിന്നു വീണ് മലയാളി യുവാവ് ദുബൈയില്‍ മരിച്ചു

ദുബൈ: ദുബൈയില്‍ ബഹുനില കെട്ടിട സമുച്ചയത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്. കാക്കാഴം ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ അബ്ദുല്‍ ഗഫൂറിന്റെ മകനാണ്. എയര്‍കണ്ടീഷന്‍ ടെക്‌നീഷ്യനായ ആരിഫ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു നിലംപതിച്ചാണ് മരിച്ചതെന്നാണു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അഞ്ച് മാസം മുമ്പാണ് ആരിഫ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു ദുബായിലെത്തിയത്. ഏതാനും മാസം മുമ്പാണ് പുതിയ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ലേണ്‍ ദി ഖുര്‍ആന്‍ സംഗമം മെയ് 3ന്; ഹനീഫ് കായക്കൊടി പങ്കെടുക്കും

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ 25-ാമത് ദേശീയ സംഗമം മെയ് 03ന് നടക്കും. റിയാദ് എക്‌സിറ്റ് 18ലെ തറാഹിദ് വിശ്രമ കേന്ദ്രം, അല്‍മനാഖ് ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലെ 5 വേദികളിലായാണ് സംഗമം. കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിയ നദവിയ ഡയറക്ടര്‍ ആദില്‍ അത്വീഫ് സ്വലാഹി, കബീര്‍ സലഫി പറളി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സൗദി അറേബ്യയിലെ മതസാമൂഹിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുക്കും. രാവിലെ 8:30ന് പ്രതിനിധി സംഗമം. ഉച്ചക്ക് 2.00ന്്

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

മദീന യൂനിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര സാംസ്‌കാരിക മേള

റിയാദ്: പന്ത്രണ്ടാമത് അന്താരാഷ്ട്ര സാംസ്‌കാരിക മേള മദീനയില്‍ ആരംഭിച്ചു. മദീന ഗവര്‍ണര്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ആശയവിനിമയം, ഐക്യം, പരസ്പര ധാരണ എന്നിവ വളര്‍ത്തിയെടുക്കാനാണ് സാംസ്‌കാരിക മേള. വിവിധ രാജ്യങ്ങളുടെ പവിലിയനുകള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. കൂട്ടുത്തരവാദിത്തം പ്രോത്സാഹിപ്പിക്കുകയും ഇസ്‌ലാമിക മൂല്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും മേള സഹായിക്കും. രാജ്യങ്ങള്‍ക്കിടയില്‍ ആശയ വിനിമയവും സഹവര്‍ത്തിത്വവും സമാധാനവും സൃഷ്ടിക്കാന്‍ വിവിധ പരിപാടികളാണ് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുളളത്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും പ്രാദേശിക സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താന്‍ സാംസ്‌കാരിക

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ഗാസ യുദ്ധം: അറബ്-അമേരിക്കന്‍ യോഗം റിയാദില്‍

റിയാദ്: ഗാസ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കാന്‍ അറബ്-അമേരിക്കന്‍ മന്ത്രി തല യോഗം റിയാദില്‍ നടന്നു. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അധ്യക്ഷത വഹിച്ചു. ഗാസയിലെ പുതിയ സംഭവവികാസങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതിനും അടിയന്തിരമായി വെടിനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബു ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ജോര്‍ദാന്‍

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ഡോ. അര്‍മാന്‍ ഫിറോസിനെ തലശ്ശേരി കൂട്ടായ്മ ആദരിച്ചു

റിയാദ്: വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെകനോളജിയില്‍ നിന്നു പിഎച്ഡി ബിരുദം നേടയ് ഡോ. അര്‍മാന്‍ ഫിറോസിനെ റിയാദ്-തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ ആദരിച്ചു. മലാസിലെ അല്മാസ് കോണ്‍ഫറന്‍സ് ഹാള്ളില്‍ നടന്ന പരിപാടിയില്‍ നിര്‍വാഹക സമിതി അംഗങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജോയിന്റ് സെക്രട്ടറിമാരായ റഫ്‌സാദ് വാഴയില്‍, മുഹമ്മദ് നജാഫ് എന്നിവര്‍ അവതാരകരായിരുന്നു. ഹൈമി അന്‍വര്‍ സാദത്ത് ഖിറാഅത്തു നടത്തി. ഇവന്റ് ഹെഡ് ഹാരിസ് പി സി സ്വാഗതവും അഫ്താബ് അമ്പിലായില്‍ നന്ദിയും പറഞ്ഞു. ജനറല്‍

bahrain, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

സനു മഠത്തില്‍ പ്രവാസികളെ ചേര്‍ത്തുപിടിച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍

ദമാം: നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും ദല്ല മേഖല ഭാരവാഹിയും സാമൂഹ്യപ്രവര്‍ത്തകനുമായ സനു മഠത്തിലിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ അനുസ്മരണയോഗം ചേര്‍ന്നു. ദമാം അല്‍ അബീര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ മേഖല പ്രസിഡന്റ് നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗം നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളില്‍ നിന്നും തൊഴില്‍ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ചത് സാനു

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

അബ്ദുള്‍ നാസര്‍ കുട്ടിക്ക് കേളി യാത്രയയപ്പ്

റിയാദ്: ഇരുപത് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു മടങ്ങുന്ന അബ്ദുള്‍ നാസര്‍ കുട്ടിക്ക് കേളി ബത്ഹ എരിയ സെന്‍ട്രല്‍ യൂണിറ്റ് യാത്രയയപ്പ് നല്‍കി. യൂണിറ്റ് അംഗമായ നാസര്‍കുട്ടി റിയാദിലെ അബാന കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ബത്ഹ സെന്‍ട്രല്‍ യൂണിറ്റ് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമായ മനോജ് കിഴിശ്ശേരിയുടെ അധ്യക്ഷതയില്‍ കേളി ഓഫീസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കേളി രക്ഷാധികാരി കമ്മറ്റി അംഗം സുരേന്ദ്രന്‍ കൂട്ടായി, കേന്ദ്ര കമ്മറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ

Scroll to Top