റിയാദ്: ഗാസ യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കാന്‍ അറബ്-അമേരിക്കന്‍ മന്ത്രി തല യോഗം റിയാദില്‍ നടന്നു. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അധ്യക്ഷത വഹിച്ചു. ഗാസയിലെ പുതിയ സംഭവവികാസങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതിനും അടിയന്തിരമായി വെടിനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു.
അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബു ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ജോര്‍ദാന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മന്‍ അല്‍സ്വാദി.
ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രി സാമിഹ് ശുക്‌രി, ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ അല്‍ശൈഖ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അറബ്-അമേരിക്കന്‍ യോഗത്തിനു മുന്നോടിയായി ജി.സി.സി ആസ്ഥാനത്തു സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും അമേരിക്കന്‍ വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കനും നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ വിശകലനം ചെയ്തു. ഗാസ, റഫ എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍, വെടിനിര്‍ത്തല്‍, റിലീഫ് വസ്തുക്കള്‍ എത്തിക്കല്‍ എന്നിവയും ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു.
അതേസമയം, യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗാസ പുനര്‍നിര്‍മാണത്തിന് 30 വര്‍ഷം സമയം ആവശ്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. യുഎന്‍ കണക്കു ഉദ്ധരിച്ച് റിയാദില്‍ ലോക സാമ്പത്തിക ഫോറത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
