Sauditimesonline

watches

ഡോ. അര്‍മാന്‍ ഫിറോസിനെ തലശ്ശേരി കൂട്ടായ്മ ആദരിച്ചു

റിയാദ്: വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെകനോളജിയില്‍ നിന്നു പിഎച്ഡി ബിരുദം നേടയ് ഡോ. അര്‍മാന്‍ ഫിറോസിനെ റിയാദ്-തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ ആദരിച്ചു. മലാസിലെ അല്മാസ് കോണ്‍ഫറന്‍സ് ഹാള്ളില്‍ നടന്ന പരിപാടിയില്‍ നിര്‍വാഹക സമിതി അംഗങ്ങളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ജോയിന്റ് സെക്രട്ടറിമാരായ റഫ്‌സാദ് വാഴയില്‍, മുഹമ്മദ് നജാഫ് എന്നിവര്‍ അവതാരകരായിരുന്നു. ഹൈമി അന്‍വര്‍ സാദത്ത് ഖിറാഅത്തു നടത്തി. ഇവന്റ് ഹെഡ് ഹാരിസ് പി സി സ്വാഗതവും അഫ്താബ് അമ്പിലായില്‍ നന്ദിയും പറഞ്ഞു.

ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്ത് ടി എം പരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അബ്ദുല്‍ നാസര്‍ യൂനിസ് ഡോ. അര്‍മാന്‍ ഫിറോസിനെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റുമാരായ അഫ്താബ് അമ്പിലായില്‍, അന്‍വര്‍ സാദത്ത് കാത്താണ്ടി എന്നിവര്‍ പ്രശംസാ ഫലകം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്ത് ടി എം എഡ്യുക്കേഷന്‍ വിംഗ് തലവന്‍ ഷഫീഖ് പി പി എന്നിവര്‍ ആശംസാ പത്രവും സമ്മാനിച്ചു. ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ മോച്ചേരി ഹാരിസ് പി സി എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു.

ഷഫീഖ് പി പി, അബ്ദുല്‍കരീം കെ എം, ഹസീബ് മുഹമ്മദ് ഒ വി, ബുഷ്‌റാ ഖാലിദ്, മൈമൂന അബ്ബാസ്, സഹീര്‍ മോഹിയുദ്ധീന്‍, സുഹാസ് ചെപ്പാലി, ഹാഷിഖ് മൊയ്ദു, സലാഹുദ്ധീന്‍, അബ്ബാസ് സാഹിബ് എന്നിവര്‍ അഭിനന്ദന പ്രസംഗം നടത്തി. ഡോ. അര്‍മാന്‍ ഫിറോസിന്റെ പിതാവ് ഉമ്മര്‍ ഫിറോസ്, മാതാവ് ആയിഷ ഫിറോസ് എന്നിവരും പ്രസംഗിച്ചു. മറുപടി പ്രസംഗത്തില്‍ ഡോ. അര്‍മാന്‍ ഫിറോസ് അകാദമിക യാത്രയിലെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെച്ചു.

തലശ്ശേരി പാലിശ്ശേരി സ്വദേശിയായ ഡോ അര്‍മാന്‍ ഫിറോസ് റിയാദിലെ അല്‍ബൈദാര്‍ കമ്പനി സി ഇ ഒ ഫിറോസ് ഉമ്മര്‍, പാനൂര്‍ എം ഇ എസ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ആയ്ഷാ ഫിറോസ് എന്നിവരുടെ മകനാണ്. റെറ്റിനല്‍ ഡീജനറേറ്റീവ് രോഗങ്ങളുമായി ബന്ധപ്പെട്ട ജീനോംവൈഡ് സ്‌ക്രീനിംഗ്, നോവല്‍ പ്രോട്ടീന്‍ ടാര്‍ഗറ്റുകള്‍ തിരിച്ചറിയല്‍ എന്നീ വിഷയങ്ങളിലെ ഗവേഷണത്തിലാണ് പിഎച്ഡി ബിരുദം. ഇതോടൊപ്പം ഗണ്യമായ സാദ്ധ്യതകളുള്ള ചികിത്സാ രീതികളും അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ ഉള്‍പെടുന്നു. നാസ ജീന്‍ ലാബില്‍ അംഗത്വമുള്ള ഡോ. അര്‍മാന്‍ ലണ്ടന്‍ റോയല്‍ സൊസൈറ്റി ഓഫ് ബയോളജി അംഗം കൂടിയാണ്. ഒറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേര്‍സിറ്റിയുടെ കീഴില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് ലഭിച്ച അര്‍മാന്‍ ഫിറോസ് ഉടന്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കും.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top