റിയാദ്: വിലക്കിഴിന്റെ മേളപ്പെരുക്കം തീര്‍ത്ത് അല്‍ മദീന ഗ്രൂപ്പ് ഒന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢ തുടക്കം. തിങ്ങി നിറഞ്ഞ വിവിധ രാജ്യങ്ങളില്‍ നിന്നുളള ഉപഭോക്താക്കളുടെ ആരവങ്ങള്‍ക്കിടയില്‍ റിയാദ് ടാകീസ് കലാകാരന്‍മാര്‍ അവതരിപ്പിച്ച ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് ഉദ്ഘാടന പരിപാടികള്‍ അരങ്ങേറിയത്. മെയ് 21 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ റീജിയനല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത് ഉദ്ഘാടനം ചെയ്തു.
കേക് മുറിച്ച് മധുരം പങ്കുവെച്ചായിരുന്നു ആഘോഷം. ഡയറക്ടര്‍ ഷംഷീര്‍ തുണ്ടിയില്‍ അധ്യക്ഷത വഹിച്ചു. സാലിം മുഹമ്മദ് അല്‍ ഖഹ്താനി, ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, നാസര്‍ ഫക്കിരി എന്നിവര്‍ സന്നിഹിതരായിരുന്നു.
വിപണിയില്‍ മറ്റെവിടെയും ലഭ്യമല്ലാത്ത വന്‍ വിലക്കുറവില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണ് ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഒരുക്കിയിട്ടുളളത്. ഇതിനുപുറമെ 60,000 റിയാലിന്റെ ഷോപ്പിംഗ് വൗച്ചര്‍ 60 പേര്‍ക്ക് വിതരണം ചെയ്യും. ഈ മാസം 10, 17, 21 തീയതികളില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും.
21 മെയ് ചൊവ്വാഴ്ച്ച രാത്രി 07ന് നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ 100 കുടുംബങ്ങളെ തെരെഞ്ഞെടുക്കും. ഇവര്‍ക്ക് റിയാദിലെ പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഒരു ദിവസം എന്റര്‍ടൈമെന്റ് പ്രോഗ്രാം ഒരുക്കും. മദീന ഗ്രൂപ്പിന്റെ പ്രത്യേക വാര്‍ഷികാഘോഷ ഉപഹാരമാണിതെന്ന് റീജിയണല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്, ഡയറക്ടര്‍ ഷംഷീര്‍ തുണ്ടിയില്‍, ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ എന്നിവര്‍ പറഞ്ഞു. മുഹമ്മദ് ഫിനോസ്, മുഹമ്മദ് ഷാഫി, ഫാറൂഖ്, ഖാലിദ്, അഹമ്മദ്, സജി തന്നിക്കോട്ട്, ബാസില്‍, സലാം ടിവിഎസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.