വേള്‍ഡ് മലയാളി ഫെഡറേഷന്‍ ‘ഇന്നോണം പൊന്നോണം’
റിയാദ്: കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്തു വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ഓണാഘോഷം. റിയാദ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ‘ഇന്നോണം പൊന്നോണം’ എന്ന പേരിലായിരുന്നു ആഘോഷ പരിപാടികള്‍. ചെണ്ട മേളം, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിര കളി, പുലിക്കളി, കാവടിയാട്ടം ഉള്‍പ്പെടെ വിവിധ കലാരൂപങ്ങള്‍ അണി നിരന്ന സാംസ്‌കാരിക ഘോഷയാത്രയും കലാകാരന്‍മാരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി അദ്ധ്യക്ഷത […]













