മോദിയും കൂട്ടരും മത വിദ്വേഷം തുടരുന്നു: യുഡിഎഫ് കണ്‍വന്‍ഷന്‍
റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പ് ആവേശവുമായി കോഴിക്കോട് ജില്ല റിയാദ് യുഡിഎഫ് കണ്‍വെന്‍ഷന്‍ ബത്ഹ സബര്‍മതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയുടെ ഭാഗമായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധി, എം.കെ രാഘവന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കു വോട്ടഭ്യര്‍ത്ഥിച്ചു പ്ലക്കാര്‍ഡുയര്‍ത്തി മുദ്രാവാക്യങ്ങളുമായാണ് കെഎംസിസി, ഒഐസിസി നേതാക്കളും പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. റിയാദ് കോഴിക്കോട് ജില്ല യുഡിഎഫ് ചെയര്‍മാന്‍ ഹര്‍ഷാദ് എം.ടി അധ്യക്ഷത വഹിച്ചു. യുഡിഎഫ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു. നാനൂറ് സീറ്റ് എന്ന സ്വപ്നവുമായി […]