റിഫ-നെസ്‌റ്റോ-സൗദിടൈംസ് ലോക കപ്പ് ഓണ്‍ലൈന്‍ ക്വിസ് മത്സരം

റിയാദ്: ലോക കപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ സൗദിടൈംസ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ), നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന മത്സരത്തിന്റെ ഉദ്ഘാടനം നവംബര്‍ 29ന് വൈകീട്ട് 8ന് അസീസിയ നെസ്‌റ്റോ ഹൈപ്പറില്‍ നടക്കും. റിഫ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര, നെസ്‌റ്റോ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫഹദ് മയോണ്‍, സൗദിടൈംസ് അസോസിയേറ്റ് എഡിറ്റര്‍ നാദിര്‍ഷ റഹ്മാന്‍, റിഫ സെക്രട്ടേറിയറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ആദ്യ ഘട്ട മത്സരം ഇന്ന് രാത്രി 8.30ന് ആരംഭിച്ച് ഡിസംബര്‍ 3ന് രാത്രി 12 ന് അവസാനിക്കും.

അബ്ദുല്‍ ബഷീര്‍ ഫത്തഹുദ്ദീന്‍ തയ്യാറാക്കി സൗദിടൈംസില്‍ പ്രസിദ്ധീകരിച്ച ‘കപ്പ് വന്ന വഴി’ ലേഖന പരമ്പര അടിസ്ഥാനമാക്കിയാണ് മത്സരം.

 1. പരമ്പര വായിക്കാന്‍ ലിങ്ക് പരിശോധിക്കുക
  Part-1 https://sauditimesonline.com/fifa-world-cup-history-and-present/
  Part-2 https://sauditimesonline.com/fifa-world-cup-history-and-present-part-2/
  Part-3 https://sauditimesonline.com/fifa-world-cup-history-and-present-part-three/
  Part-4 https://sauditimesonline.com/fifa-world-cup-history-and-present-part-four/
 2. പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി മത്സരത്തില്‍ പങ്കെടുക്കാം.
 3. ഓരോ വിഭാഗത്തിലും 10 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്/ അഞ്ച് മിനുറ്റാണ് മത്സര സമയം.
 4. ഒരേ ഐപി വിലാസം, ഒരേ മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ഒന്നിലധികം തവണ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഓട്ടോമാറ്റിക് ആയി അയോഗ്യരാകും.
 5. സിസ്റ്റം സെലക്ട് ചെയ്യുന്ന വ്യത്യസ്ഥ ചോദ്യങ്ങളാകും ഓരോ മത്സരാര്‍ത്ഥിക്കും ലഭിക്കുക.
 6. ഓരോ പാര്‍ട്ടിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം. എല്ലാ പാര്‍ട്ടിലും പങ്കെടുത്ത് ഏറ്റവും കൂടുതല്‍ പൊയിന്റ് നേടുന്നവര്‍ക്ക് പ്രത്യേക ഉപഹാരം. ഒന്നിലധികം വിജയികളുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ ഒരാളെ തെരഞ്ഞെടുക്കും.

Leave a Reply