റിയാദ്: ജീവകാരുണ്യ രംഗത്ത് മാതൃകയായ സി എച്ച് സെന്ററുകള്‍ക്ക് സമാഹരിച്ച ഒരു കോടി രൂപയുടെ സഹായം കൈമാറി. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയാണ് കേരളത്തിലെ വിവിധ സെന്ററുകള്‍ക്ക് സഹായം നല്‍കിയത്. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് തുക കൈമാറി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സെന്ററുകള്‍ക്കാണ് ഈ തുക വിനിയോഗിക്കും.
കോഴിക്കോട്, തിരുവനന്തപുരം, മങ്കട, തളിപ്പറമ്പ്, മഞ്ചേരി, നിലമ്പുര്‍, തിരൂര്‍, തൃക്കരിപ്പൂര്‍, മലപ്പുറം, വയനാട്, തിരൂരങ്ങാടി (ദയ), മണ്ണാര്‍ക്കാട്, എറണാകുളം, കൊയിലാണ്ടി, പെരിന്തല്‍മണ്ണ, വടകര, തലശ്ശേരി, ബേപ്പൂര്‍, കൊടുവള്ളി, മട്ടന്നൂര്‍, വള്ളിക്കുന്ന്, പുറത്തൂര്‍, തവനൂര്‍ എന്നിവിടങ്ങളിലെ സി എച്ച് സെന്ററുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
വര്‍ഷങ്ങളായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാനില്‍ ഏകീകൃത ഫണ്ട് സമാഹരണം നടത്തുന്നുണ്ട്. സെന്‍ട്രല്‍ കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും റിയാദിലെ വിവിധ ചാപ്റ്ററുകളുടെയും സഹകരണത്തോടെയാണ് തുക സമാഹരിക്കുന്നത്. ഇതുവഴി കേരളത്തില്‍ ജീവ കാരുണ്യ, സേവന പ്രവര്‍ത്തങ്ങളില്‍ ഏറ്റവും സജീവമായ പ്രവര്‍ത്തിച്ചു വരുന്ന സി എച്ച് സെന്ററുകള്‍ക്കും സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും കൈതാങ്ങാകാന്‍ റിയാദ് കെഎംസിസിക്ക് കഴിഞ്ഞിട്ടുണ്ട്.
പാണക്കാട് നടന്ന ചടങ്ങില്‍ കെഎംസിസി ഭാരവാഹികളായ എം മൊയ്തീന്‍ കോയ, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, മാമുക്കോയ ഒറ്റപ്പാലം, എ യു സിദ്ധീഖ്, സമദ് സീമാടന്‍, അബ്ദുസമദ് പെരുമുഖം, റഫീഖ് ഹസ്സന്‍ വെട്ടത്തൂര്‍, മെഹബൂബ് ചെറിയ വളപ്പ്, മജീദ് പരപ്പനങ്ങാടി, ജാബിര്‍ ബിന്‍ അസീസ്, നാസര്‍ കോഡൂര്‍, ഫസലുറഹ്മാന്‍ പൊന്നാനി, ബിലാല്‍ ചെറവല്ലൂര്‍, ഷബീര്‍ കടവനാട് എന്നിവരും മുസ്ലിം ലീഗ് നേതാക്കളും പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
