Sauditimesonline

rimf 2
സാമൂഹിക മാധ്യമങ്ങളെ ഭയന്നു മുഖ്യധാരാ മാധ്യമങ്ങള്‍

കാല്‍പ്പന്ത് കളിക്കൊരുങ്ങി കേളി; ഒക്‌ടോബര്‍ 27ന് പന്തുരുളും

റിയാദ്: കേളി ഒരുക്കുന്ന കാല്പന്ത് കളിയുടെ ആരവത്തിന് ഒരുക്കം തുടങ്ങി. 2018ല്‍ നടന്ന ഒന്‍പതാമത് ടൂര്‍ണ്ണമെന്റിന് ശേഷം കൊവിഡിനെ തുടര്‍ന്ന് കേളി ഫുട്‌ബോള്‍ മാറ്റിയിരുന്നു. അഞ്ചു വര്‍ഷത്തിന് ശേഷം ഒക്ടോബര്‍ 27ന് ഒന്‍പതാമത് കേളി ഫുട്‌ബോളിന് തുടക്കം കുറിക്കും.

2002ല്‍ നടന്ന പ്രഥമ ടൂര്‍ണ്ണമെന്റ് റിയാദിലെ സാധാരണ ഗ്രൗണ്ടിലാണ് അരങ്ങേറിയത്. എന്നാല്‍ ഒന്‍പതാമത് ടൂര്‍ണ്ണമെന്റ് വനിതകള്‍ ഉള്‍പ്പെടെ പ്രവേശനാനുമതിയുള്ള റിയാദ് നസ്രിയയിലെ റയല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തിലായിരിക്കും അരങ്ങേറുക. അത്സരം സൗദി റഫറി പാനലില്‍ നിന്നുള്ളവര്‍ നിയന്ത്രിക്കും.

മത്സരങ്ങള്‍ രണ്ടുമാസം നീണ്ടു നില്‍ക്കും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ റിയാദ് ഇന്‍ഡ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരമുള്ള ടീമുകള്‍ മത്സരിക്കും. വെള്ളിയാഴ്ചകളില്‍ വൈകിട്ട് രണ്ട് മത്സരങ്ങള്‍ വീതമായിരിക്കും അരങ്ങേറുക.

ബത്ഹ ക്ലാസിക്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം 251 അംഗ പാനല്‍ അവതരിപ്പിച്ചു.

കേന്ദ്ര രക്ഷധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍ കുടുംബവേദി സെക്രട്ടറി സീബ കൂവോട്, സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍ ജവാദ് പരിയാട്ട്, ആക്ടിങ് കണ്‍വീനര്‍ ഷറഫ് പന്നിക്കോട് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് സ്വാഗതവും ടൂര്‍ണ്ണമെന്റ് കമ്മറ്റി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര നന്ദിയും പറഞ്ഞു.

ഷമീര്‍ കുന്നുമ്മല്‍ (ചെയര്‍മാന്‍), ഗഫൂര്‍ ആനമങ്ങാട്, സെന്‍ ആന്റണി (വൈസ് ചെയര്‍മാന്‍മാര്‍), നസീര്‍ മുള്ളൂര്‍ക്കര (കണ്‍വീനര്‍), ജവാദ് പരിയാട്ട്, ഷഫീഖ് ബത്ഹ (ജോയിന്റ് കണ്‍വീനര്‍മാര്‍), കാഹിം ചേളാരി (സാമ്പത്തിക കണ്‍വീനര്‍), മോഹന്‍ ദാസ്, പ്രസാദ് വഞ്ചിപ്പുര (ജോയിന്റ് കണ്‍വീനര്‍മാര്‍), അംഗങ്ങള്‍ വിജയകുമാര്‍, മോയ്ദീന്‍ കുട്ടി, സുകേഷ് കുമാര്‍, നൗഫല്‍, ഹാരിസ്, നിബു വര്‍ഗീസ്, ഷാജി കെ കെ, സൈനുദീന്‍, കരീം പെരിങ്ങറൂര്‍, സിംനെഷ്, നിസാമുദീന്‍, ഷമീര്‍ പറമ്പടി, നാസര്‍ കാരക്കുന്ന്, സുനില്‍, റഫീക്ക് പാലത്ത്, ഫൈസല്‍, ഷാജി, ഷെബി അബ്ദുല്‍ സലാം, ഗോപാല്‍ ജി, രാമകൃഷ്ണന്‍, നൗഫല്‍, ജോയ് തോമസ്, താജുദീന്‍ ഹരിപ്പാട്, ചന്ദ്രചൂടന്‍, സുരേഷ്, നടരാജന്‍, ഷാന്‍, ലജീഷ് നരിക്കോട്, അജിത്ത്, ഹുസൈന്‍ പി എ, സുധീഷ് തരോള്‍, ടെക്‌നിക്കല്‍ കണ്‍വീനര്‍ ഷറഫുദ്ധീന്‍ പന്നിക്കോട്, ജോയിന്റ് കണ്‍വീനര്‍ രാജേഷ് ചാലിയാര്‍, അംഗങ്ങള്‍ മുജീബ്, ഫക്രുദീന്‍, റിയാസ് , അജിത്ത്, സുഭാഷ്, സരസന്‍, സുജിത്, ഷമീം, ഇസ്മായില്‍ സുലൈ, ഇസ്‌മൈല്‍ ബത്ത, രഞ്ജിത്ത്, രാഷിക്ക്, ത്വയീബ് , ഇംതിയാസ്, സമദ്, ജയന്‍, കരീം, ഇസ്മായില്‍ തടായില്‍, റിജേഷ്, സജ്ജാദ്, അബ്ദുല്‍ കലാം, സ്‌റ്റേഷനറി കണ്‍വീനര്‍ ജയകുമാര്‍, ഭക്ഷണ കണ്‍വീനര്‍ സൂരജ്, ജോയിന്റ് കണ്‍വീനര്‍ അന്‍സാരി, അംഗങ്ങള്‍ സതീഷ് കുമാര്‍, റനീസ്, മുകുന്ദന്‍, സുനില്‍ ബാലകൃഷ്ണന്‍, അഷ്‌റഫ്, ബാബു, പബ്ലിസിറ്റി കണ്‍വീനര്‍ വിനയന്‍ റോദ, ജോയിന്റ് കണ്‍വീനര്‍മാര്‍ ധനേഷ് ചന്ദ്രന്‍, ജിഷ്ണു, അംഗങ്ങള്‍ ശ്രീകുമാര്‍ വാസു, ജ്യോതിഷ്, സനീഷ്, ജയന്‍ പെരിനാട്, ഷംസു കാരാട്ട്, ഗ്രൗണ്ട് മാനേജര്‍ റഫീഖ് ചാലിയം, വോളണ്ടിയര്‍ ക്യാപ്റ്റന്‍ ഹുസൈന്‍ മണക്കാട് , വൈസ് ക്യാപ്റ്റന്‍മാര്‍ അലി പട്ടാമ്പി ,ബിജ, ഗതാഗതം കണ്‍വീനര്‍ ജോര്‍ജ്, അംഗങ്ങള്‍ രാജീവന്‍ ഇ കെ, ഷിബു, അഷ്‌റഫ് പൊന്നാനി, ധനേഷ്, വിനോദ്, ഗോപി, സുനീര്‍ ബാബു, മെഡിക്കല്‍ കോര്‍ഡിനേറ്റര്‍ അനില്‍ അറക്കല്‍, സലിം മടവൂര്‍, സ്‌റ്റോര്‍ മാനേജര്‍ അനിരുദ്ധന്‍, എന്നിവരെ വിവിധ സബ്കമ്മറ്റി ഭാരവാഹികളായും അംഗങ്ങളായും തിരഞ്ഞെടുത്തു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top