Sauditimesonline

sauditimes

ഇരുപത്തിയഞ്ചാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന് സമാപനം

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ ഇരുപത്തിയഞ്ചാമത് ദേശീയ സംഗമത്തിന് പ്രൗഢ സമാപനം. ദഅ്‌വ ആന്റ് അവൈര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററാണ് സംഗമം ഒരുക്കിയത്.

റിയാദിലെ അല്‍മനാഖ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും ദഅ്‌വ ആന്റ് അവൈര്‍നസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി ശൈഖ് ഡോ: ഇബ്രാഹിം യഹിയ ഉദ്ഘാടനം ചെയ്തു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും കുടുംബ ജീവിതത്തിലും തനതായ ഇസ്ലാമിക സംസ്‌കാരം നിലനിര്‍ത്തി നന്മകളില്‍ മാതൃകയാകുവാന്‍ ഓരോ വ്യക്തിക്കും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുരുഷന്മാരും, സ്ത്രീകളും, കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളും ലേണ്‍ ദി ഖുര്‍ആന്‍ പഠിതാക്കളും ഇസ്ലാഹീ സെന്റര്‍ പ്രതിനിധികളും ദേശീയ സംഗമത്തില്‍ പങ്കെടുത്തു.

കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിഅ നദ്‌വിയ ഡയറക്ടര്‍ ആദില്‍ അത്വീഫ് സ്വലാഹി എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.

സമാപന സമ്മേളനത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി 2023 ലെ ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ക്യാഷ് പ്രൈസുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴില്‍ രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്‌റസയില്‍ നിന്നും കഴിഞ്ഞ അക്കാദമിക്ക് വര്‍ഷം കെ.എന്‍.എം 5, 7 പൊതു പരീക്ഷയില്‍ ഉന്നതമാര്‍ക്ക് നേടിയ കുട്ടികളെയും ഹിഫ്‌ള് അക്കാദമിയില്‍ നിന്ന് ഉന്നത വിജയം നേടിയ കുട്ടികളെയും സംഗമത്തില്‍ ആദരിച്ചു. മദ്‌റസ പ്രിന്‍സിപ്പല്‍ അംജദ് അന്‍വാരി നേതൃത്വം നല്‍കി.

റിയാദിലെ തറാഹിദ് വിശ്രമ കേന്ദ്രം, അല്‍മനാഖ് ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലെ അഞ്ച് വേദികളിലായി സംഘടിപ്പിച്ച പ്രോഗ്രാമില്‍ രാവിലെ 10:00ന് വളണ്ടിയര്‍ മീറ്റ് നടന്നു. ക്യാപ്റ്റന്‍ ഇഖ്ബാല്‍ വേങ്ങര നേതൃത്വം നല്‍കി.

ഉച്ചക്ക് രണ്ടു മണിക്ക് വേദി ഒന്നില്‍ എം.എസ്.എം റിയാദിന്റെ നേതൃത്വത്തില്‍ ടീനേജ് ഗാതറിംഗ് നടന്നു. ഫര്‍ഹാന്‍ കാരക്കുന്ന്, ആദില്‍ അത്വീഫ് സ്വലാഹി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. അഫ്‌സല്‍ സ്വാഗതവും നാദിര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.

വൈകിട്ട് നാലിന് വേദി രണ്ടില്‍ ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ ഉദ്ഘാടന സമ്മേളനം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കബീര്‍ സലഫി പറളി ഉദ്ഘാടനം ചെയ്തു. ‘കേരള നവോത്ഥാന ചരിത്രത്തില്‍ ഇസ്ലാഹി പ്രസ്ഥാനങ്ങളുടെ പങ്ക്’ എന്ന വിഷയത്തില്‍ ബഷീര്‍ സ്വലാഹി മണ്ണാര്‍ക്കാട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നൗഷാദ് അലി പി. അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ഹാഫിള് അബ്ദുസമീഹ് ഖിറാഅത്ത് നടത്തി. അഡ്വക്കറ്റ് അബ്ദുല്‍ ജലീല്‍ സ്വാഗതവും, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍ നന്ദിയും പറഞ്ഞു.

സമ്മേളന നഗരിയില്‍ പ്രത്യേകം സജ്ജമാക്കിയ ‘ഫ്രോലിക്ക്’ കളിത്തട്ട് വേദികളില്‍ (3,4,5 വേദികള്‍) കുട്ടികള്‍ക്ക് വേണ്ടി ബത്ഹ റിയാദ് സലഫി മദ്‌റസ അധ്യാപിക, അധ്യാപകന്മാരുടെ നേതൃത്വത്തില്‍ വൈവിധ്യമായ മത്സരങ്ങളില്‍ നടന്നു. ബാസില്‍ പുളിക്കല്‍ ,വാജിദ് ,ആ ത്തിഫ് ബുഹാരി ,നാജില്‍ ,ഫര്‍ഹാന്‍ കാരക്കുന്ന്, വാജിദ് ചെറുമുക്ക്, മുജീബ് ഇരുമ്പുഴി ,റജീന സി വി ,റുക്‌സാന ,നസ്‌റിന്‍ ,റംല ,ജുമൈല ,സില്‍സില ,ഹഫ്‌സത്ത് ,നദാ ഫാത്തിമ, ദില്‍ഷാ എന്നിവര്‍ നേതൃത്വം നല്‍കി.

രണ്ട് പതിറ്റാണ്ടായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വ്യവസ്ഥാപിതമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠനപദ്ധതി, ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കുകയും.

പുനരാവര്‍ത്തനമായി ഏഴാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 2024 ല്‍ മുപ്പതിനായിരം പഠിതാക്കള്‍ക്ക് പാഠപുസ്തകം സൗജന്യമായി വിതരണം ചെയ്തു. ലോകത്താകമാനമുള്ള മലയാളികള്‍ക്ക് പഠന പ്രക്രിയയില്‍ പങ്കെടുക്കാവുന്നതും അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ ഒരേസമയം ലോകത്ത് എവിടെ നിന്നും എഴുതാവുന്നതുമാണ്.

സമാപന സമ്മേളനത്തില്‍ ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ സ്വാഗതവും അബ്ദുറസാഖ് സ്വലാഹി നന്ദിയും പറഞ്ഞു. ഹാഫിള് റാമിന്‍ യാക്കൂബ് ഖിറാഅത്ത് നടത്തി. മെയ് 3, വെള്ളി രാവിലെ പത്തുമണി മുതല്‍ രാത്രി 10:30 വരെ നടന്ന ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വളണ്ടിയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top