റിയാദ്: ഈത്തപ്പഴ വിപണിയില്‍ ബിനാമി ബിസിനസ് നടത്തിയ പാക് പൗരനെ നാടുകടത്താന്‍ കോടതി ഉത്തരവ്. സ്വദേശി പൗരന്റെ സഹായത്തോടെ അല്‍ ഖസീമില്‍ ഈത്തപ്പഴം കച്ചവടം നടത്തിയ നിസാര്‍ ഹുസൈന്‍ റഹിം ബഖ്ഷിനെയാണ് നാടുകടത്താന്‍ ബുറൈദ ക്രിമിനല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ആറു മാസത്തിനിടെ ബുറൈദയില്‍ ആറു വിദേശികള്‍ക്കെതിരെ ബിനാമി വിരുദ്ധ നിയമ പ്രകാരം തടവും പിഴയും ശിക്ഷ വധിച്ചിരുന്നു. ഇതില്‍ അഞ്ച് പേര്‍ പാക്കിസ്ഥാനികളും ഒരാള്‍ സുഡാന്‍ പൗരനുമാണ്. ഇവര്‍ക്ക് സഹായം ചെയ്ത സ്വദേശികള്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.