Sauditimesonline

SaudiTimes

todays events

gulf, Job Vacancy, Jobs, todays events

റിയാദ് ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം

റിയാദ്: ഇന്ത്യന്‍ എംബസിയില്‍ ഒഴിവുളള മൂന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലര്‍ക്ക് (2), റെക്കോര്‍ഡ് കീപ്പര്‍ (1) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിന് ലിങ്ക് ക്ലിക് ചെയ്യുക. https://forms.gle/QKoYfAbdw1c4AoZJ8 അപേക്ഷകര്‍ സൗദിയില്‍ താമസിക്കുന്ന ഇന്ത്യക്കാരായ 35 വയസില്‍ താഴെ പ്രായമുളളവരായിരിക്കണം. കാലാവധിയുളള ഇഖാമ ഉളളവര്‍ക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ https://www.eoiriyadh.gov.in/alert_detail/?alertid=173 വെബ്‌സൈറ്റില്‍ ലഭ്യമാണ്.

todays events

ഇരുപത്തിയഞ്ചാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന് സമാപനം

റിയാദ്: ലേണ്‍ ദി ഖുര്‍ആന്‍ ഇരുപത്തിയഞ്ചാമത് ദേശീയ സംഗമത്തിന് പ്രൗഢ സമാപനം. ദഅ്‌വ ആന്റ് അവൈര്‍നസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററാണ് സംഗമം ഒരുക്കിയത്. റിയാദിലെ അല്‍മനാഖ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും ദഅ്‌വ ആന്റ് അവൈര്‍നസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി ശൈഖ് ഡോ: ഇബ്രാഹിം യഹിയ ഉദ്ഘാടനം ചെയ്തു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും കുടുംബ ജീവിതത്തിലും തനതായ ഇസ്ലാമിക സംസ്‌കാരം നിലനിര്‍ത്തി നന്മകളില്‍ മാതൃകയാകുവാന്‍

todays events

സൗദിയില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വാദി ദവാസിര്‍, ദക്ഷിണ റിയാദ് എന്നിവിടങ്ങളില്‍ ഇന്നു വൈകുന്നേരത്തോടെ ശക്തമായ പൊടിക്കാറ്റ് വീശും. ദൂരക്കാഴ്ചഴ്ച കുറയാന്‍ സാധ്യതയുളളതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ പ്രവിശ്യയിലെ ത്വായിഫിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. നജ്‌റാന്‍, ജിസാന്‍, അസിര്‍, അല്‍ബഹ, മക്ക, മദീന എന്നീ പ്രദേശങ്ങളില്‍ സാമാന്യം ശക്തമായ മഴ അനുഭവപ്പെടും. തബൂക്കില്‍

Damam, Jeddah, Riyad, saudi

മോദിയും കൂട്ടരും മത വിദ്വേഷം തുടരുന്നു: യുഡിഎഫ് കണ്‍വന്‍ഷന്‍

റിയാദ്: ലോകസഭാ തിരഞ്ഞെടുപ്പ് ആവേശവുമായി കോഴിക്കോട് ജില്ല റിയാദ് യുഡിഎഫ് കണ്‍വെന്‍ഷന്‍ ബത്ഹ സബര്‍മതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയുടെ ഭാഗമായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധി, എം.കെ രാഘവന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കു വോട്ടഭ്യര്‍ത്ഥിച്ചു പ്ലക്കാര്‍ഡുയര്‍ത്തി മുദ്രാവാക്യങ്ങളുമായാണ് കെഎംസിസി, ഒഐസിസി നേതാക്കളും പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. റിയാദ് കോഴിക്കോട് ജില്ല യുഡിഎഫ് ചെയര്‍മാന്‍ ഹര്‍ഷാദ് എം.ടി അധ്യക്ഷത വഹിച്ചു. യുഡിഎഫ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ള വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു. നാനൂറ് സീറ്റ് എന്ന സ്വപ്നവുമായി

Damam, gulf, Jeddah, Riyad

റഹിം ധന സമാഹരണത്തിന് ബിരിയാനി ചലഞ്ചും ഏറ്റെടുത്ത് പ്രവാസി സമൂഹം

റിയാദ്: റഹീം ദിയാ ധന സമാഹരണം 13 കോടിയിലേയ്ക്ക് കുതിയ്ക്കുകയാണ്. നാളെ വൈകുന്നേരത്തോടെ ആകെ സമാഹരിക്കേണ്ട തുകയുടെ പകുതി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റഹീം സഹായ സമിതി. അതിനിടെ, പണം സമാഹരിക്കാന്‍ റിയാദില്‍ പ്രഖ്യാപിച്ച ബിരിയാനി ചലഞ്ചും പ്രവാസി സമൂഹം ഏറ്റെടുത്തു. ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ 20,000 ബിരിയാനി പാര്‍സലുകള്‍ വിത്പന നടത്തി അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം റഹീം ഫണ്ടിലേയ്ക്ക് സ്വരൂപിക്കുകയാണ് ലക്ഷ്യം. രാത്രി 11 വരെ 19,000ത്തിലധികം ഓര്‍ഡറുകളാണ് സമിതി സ്വീകരിച്ചത്. ഈദ് ദിനത്തില്‍

Damam, gulf, Jeddah, Riyad

സേവ്‌ റഹീം നിധിയിലേയ്ക്ക് ‘കോഴിക്കോടന്‍സ്’ 34 ലക്ഷം സംഭാവന നല്‍കും

റിയാദ്: അബദ്ധത്തില്‍ സൗദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവാവ് അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ ദിയാ ധനം സമാഹരിക്കാന്‍ ‘കോഴിക്കോടന്‍സ്’ ക്യാമ്പൈന്‍. 34 കോടി രൂപയാണ് ദിയാ ധനം ആവശ്യമുളളത്. ഇതിന്റെ ഒരു ശതമാനം 34 ലക്ഷം രൂപ സമാഹരിക്കാനുളള ഒരുക്കത്തിലാണ് റിയാദിലെ കോഴിക്കോട് കൂട്ടായ്മ കോഴിക്കോടന്‍സ്. (Watch Video https://youtu.be/59tIeZGcoEM ) സേവ് അബ്ദുറഹീം ഫണ്ടിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് കൂട്ടായ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് 34 ലക്ഷമായി ഉയര്‍ത്തി

Damam, gulf, Jeddah, Riyad

പാടിയും പറഞ്ഞും ബദര്‍ കിസ്സ

റിയാദ്: ആദര്‍ശ ദൃഢത ആയുധമാക്കി ബദര്‍ രണാംഗണത്തില്‍ അണിനിരന്ന ശുഹദാക്കളുടെ കഥ പറഞ്ഞും പാടിയും ഒരു രാത്രി. കസവ് റിയാദ് സംഘടിപ്പിച്ച വ്രതശുദ്ധിയില്‍ ചരിത്രവീഥിയിലൂടെ എന്ന പരിപാടിയാണ് പ്രേക്ഷകര്‍ക്ക് നവ്യ അനുഭവമായി മാറിയത്. മാപ്പിള കലാകാരന്മാരായ നൂര്‍ഷാ വയനാട്, അമീര്‍ പാലത്തിങ്ങല്‍ എന്നിവര്‍ നയിച്ച പരിപാടിയില്‍ സലീം ചാലിയം, ഷറഫു സഹ്‌റ, സാലിഹ് മാസ്റ്റര്‍, സലീം വടക്കന്‍, ദില്‍ഷാദ് കൊല്ലം എന്നിവര്‍ ചരിത്രം പാടിയും പറഞ്ഞും അവതരിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം നസറുദ്ദീന്‍ വിജെ ഉദ്ഘാടനം ചെയ്തു. സലിം

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ റമദാന്‍ പ്രമോഷന്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്

റിയാദ്: ഓഫറുകളും റെക്കാര്‍ഡ് വിലക്കുറവുമായി ലുലു സൗദി ഗ്രാന്‍ഡ് റമദാന്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. ആഗോള നിലവാരമുള്ള ഉല്‍പന്നങ്ങള്‍ക്ക് വിലയില്‍ വന്‍ കിഴിവുകളാണ് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അരി, തേയില, ശീതള പാനീയം, ധാന്യങ്ങള്‍, എണ്ണ തുടങ്ങിയ നിത്യോപയോഗ വസ്തുക്കള്‍ക്ക് റമദാന്‍ സ്‌പെഷ്യല്‍ കില്ലര്‍ പ്രൈസുകളുമായാണ് ലുലു വ്രതമാസത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. റമദാന്‍ ഭക്ഷ്യവിഭവങ്ങളായ സമോസ, കിബ്ബെഹ് തുടങ്ങിയ റെഡി ടു പ്രിപ്പെയര്‍ ഫുഡ്‌സ്, ഫ്രീസറില്‍ നിന്ന് ഫ്രയറിലേക്കെത്തുന്നവയ്‌ക്കെല്ലാം അവിശ്വസനീയമായ വിലക്കുറവില്‍ ലഭ്യമാണ്. ഡെസര്‍ട്ടുകള്‍, ചീസുകള്‍, കോള്‍ഡ് കട്ട്‌സ്,

Damam, gulf, Jeddah, Jeddah, Riyad, Riyad

പെട്രോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ കര്‍ശന നടപടി

റിയാദ്: പെട്രോൾ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ പുതുക്കിയ പിഴകൾ അനുസരിച്ചുള്ള ശിക്ഷാനപടികൾ മക്ക മുനിസിപ്പാലിറ്റി നടപ്പാക്കി തുടങ്ങി. മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയം അടുത്തിടെയാണ് പിഴകൾ പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. പെട്രോൾ സ്റ്റേഷനുമായി ബന്ധപ്പെട്ട് 30 തരം ലംഘനങ്ങൾക്കാണ് പിഴ തുകകൾ പുതുക്കി നിശ്ചയിച്ചത്. 10,000 റിയാൽ പിഴ ചുമത്തുന്ന നിയമലംഘനങ്ങളുണ്ട്. ഗുരുതര നിയമലംഘനങ്ങൾക്ക് പെട്രോൾ സ്റ്റേഷൻ അടച്ചിടേണ്ടുന്ന ശിക്ഷാനടപടിയും ഉണ്ടായേക്കും. പെട്രോളിയം ഉൽപന്നങ്ങൾ വ്യാപാരം ചെയ്യുന്നതിനുള്ള ലൈസൻസ് ഇല്ലാതെ പ്രവർത്തിപ്പിച്ചാൽ സ്റ്റേഷൻ അടച്ചുപൂട്ടുകയും 10,000 റിയാൽ പിഴ

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad, todays events

റിഫ-നെസ്‌റ്റോ-സൗദിടൈംസ് ലോക കപ്പ് ഓണ്‍ലൈന്‍ ക്വിസ് മത്സരം

റിയാദ്: ലോക കപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ സൗദിടൈംസ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ), നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന മത്സരത്തിന്റെ ഉദ്ഘാടനം നവംബര്‍ 29ന് വൈകീട്ട് 8ന് അസീസിയ നെസ്‌റ്റോ ഹൈപ്പറില്‍ നടക്കും. റിഫ പ്രസിഡന്റ് ബഷീര്‍ ചേലാമ്പ്ര, നെസ്‌റ്റോ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫഹദ് മയോണ്‍, സൗദിടൈംസ് അസോസിയേറ്റ് എഡിറ്റര്‍ നാദിര്‍ഷ റഹ്മാന്‍, റിഫ സെക്രട്ടേറിയറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ആദ്യ ഘട്ട മത്സരം ഇന്ന് രാത്രി 8.30ന്

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad, todays events

സിഐഡി ചമഞ്ഞെത്തിയ സംഘം മലയാളിയെ തട്ടിക്കൊണ്ടുപോയി; സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

റിയാദ്: സൗദിയില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച മലയാളിയെ സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് സിഐഡി ചമഞ്ഞെത്തിയ സംഘം 50,000 റിയാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തടവിലാക്കിയത്. ഒമാന്‍ മിസ്‌വയില്‍ സണ്‍റൈസ് മെഡിക്കല്‍ സെന്റര്‍ നടത്തുന്ന മുഹമ്മദ് അബൂബക്കര്‍ കഴിഞ്ഞ ദിവസമാണ് ബിസിനസ് ആവശ്യാര്‍ഥം റിയാദിലെത്തിയത്. ജുബൈലിലുളള മകളെയും മരുമകനെയും സന്ദര്‍ശിക്കുന്നതിന് റിയാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ദമ്മാമിലേക്ക് പുറപ്പെടുന്നതിന് റെയില്‍വേ സ്‌റ്റേഷനിലേക്കുളള യാത്രയിലാണ് മുഹമ്മദ് അബൂബക്കറിനെ സിഐഡികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അറബ് വേഷധാരികള്‍

Damam, gulf, Jeddah, Riyad, todays events

അന്താരാഷ്ട്ര ശാസ്ത്ര മേളയില്‍ അവാര്‍ഡ് നേടിയവര്‍ക്ക് കിരീടാവകാശിയുടെ സ്വീകരണം

റിയാദ്: അന്താരാഷ്ട്ര ശാസ്ത്ര, സാങ്കേതിക മേളയില്‍ അവാര്‍ഡുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരണം നല്‍കി. സമൃദ്ധമായ ഭാവി ഉറപ്പുനല്‍കുന്ന നേട്ടമാണ് വിദ്യാര്‍ഥികള്‍ കൈവരിച്ചതെന്ന് കിരീടാവകാശി പറഞ്ഞു. അന്താരാഷ്ട്ര മത്സരത്തില്‍ സൗദിയെ പ്രതിനിധീകരിച്ച ആണ്‍കുട്ടികളും പെണ്‍കുട്ടികളും രാജ്യത്തെ പൗരന്മാരെ പ്രചോദിപ്പിക്കുന്ന അത്ഭുത നേട്ടമാണ് കൈവരിച്ചതെന്ന് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സന്തോഷവും അഭിമാനവും പകരുന്ന നിമിഷമാണിത്. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് മേളയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെന്നും കിരീടാവകാശി പറഞ്ഞു. അമേരിക്കയിലെ ജോര്‍ജിയ

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

ഡബ്ല്യൂ.എം.സി വുമണ്‍സ് ഫോറം വനിതാ അഭയകേന്ദ്രം സന്ദര്‍ശിച്ചു

ദമാം: വനിതാ അഭയ കേന്ദ്രത്തില്‍ ഡബ്ല്യൂ. എം. സി അല്‍ ഖോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്റെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. വിവിധ കാരണങ്ങളാല്‍ അഭയ കേന്ദ്രത്തില്‍ എത്തിചേര്‍ന്ന വിവിധ രാജ്യക്കാരായ 140തിലധികം സ്ത്രീകള്‍ക്കാണ് വുമണ്‍സ് ഫോറം സഹായം വിതരണം ചെയ്തത്. ദുബൈ പ്രോവിന്‍സ് ഡബ്ല്യൂ.എം.സി പ്രസിണ്ടന്റ് ജേക്കബ് അലക്‌സിനെ ചടങ്ങില്‍ അനുസ്മരിച്ചു. ലോക വനിതാ ദിന സന്ദേശവും നല്‍കി. പ്രസിഡന്റ്

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad, todays events

ഭവന നിര്‍മാണ പദ്ധതിക്ക് ഒ ഐ സി സി ധനസഹായം

ജിദ്ദ: കനിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മക്കരപ്പറമ്പ് എട്ടാം വാര്‍ഡിലെ നിര്‍ധന കുടുംബത്തിന് വീട് വെച്ചു നല്‍കുന്ന പദ്ധതിക്ക് സഹായം കൈമാറി. ജിദ്ദ ഒ ഐ സി സി മക്കരപ്പറമ്പ് മണ്ഡലം കമ്മറ്റി സ്വരൂപിച്ച ധനസഹായമാണ് കൈമാറിയത്. ഇ പി മുഹമ്മദ് അലിയില്‍ നിന്നു വി പി ഹുസൈന്‍ ധനസഹായം സ്വീകരിച്ചു. യോഗം ഹക്കീം പാറക്കല്‍ ഉദ്ഘാടനം ചെയ്തു. ഇ പി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഹുസ്സൈന്‍ ചുള്ളിയോട്, ആസാദ് പോരൂര്‍, അലവി ഹാജി കൊണ്ടോട്ടി,

Scroll to Top