
റിയാദ്: പത്തനംതിട്ട സ്വദേശികളുടെ പുതിയ കൂട്ടായ്മ റിയാദില്‍ എന്റെ പത്തനംതിട്ട പ്രവാസി അസോസിയേഷന്‍ (എപ്പ) രൂപീകരിച്ചു. കൂട്ടായ്മയുടെ ലോഗോ പ്രകാശനവും മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും നവംബര്‍ 27 വെള്ളി വൈകീട്ട് ഏഴിന് ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലില്‍ നടക്കും. റിയാദ് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പ്രവീണ്‍ കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍പങ്കെടുക്കും.

നിര്‍ധനര്‍ക്കുളള ധന സഹായം, വിദ്യാഭ്യാസ സഹായം, ആരോഗ്യ-സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





