Sauditimesonline

PATHANAMTHITTA
മേളപ്പെരുക്കത്തില്‍ മിത്രോത്സവം; മനസ്സറിയാന്‍ മിത്ര ജ്യോതിയുടെ കരുതലും

മേളപ്പെരുക്കത്തില്‍ മിത്രോത്സവം; മനസ്സറിയാന്‍ മിത്ര ജ്യോതിയുടെ കരുതലും

റിയാദ്: താളവും മേളവും സംഗമിക്കുന്ന സംഗീതത്തിന്റെയും സൗഹൃദത്തിന്റെയും നിറവില്‍ ‘മിത്രോത്സവം സീസണ്‍-3 താളമേളം’ ഒരുങ്ങുന്നു. പത്തനംതിട്ട പ്രവാസി കൂട്ടായ്മയായ മിത്ര സംഘടിപ്പിക്കുന്ന പരിപാടി നവംബര്‍ 27 വെള്ളി റിയാദ് ഫ്‌ലമിംഗോ മാളിലെ മാര്‍ക്ക് ആന്റ് സേവ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം രാത്രി എട്ടിന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സല്‍ വൈ സാബിര്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘സന്തോഷത്തിന്റെ ദിനം, ഒത്തുചേരലിന്റെ നിമിഷം’ എന്ന പ്രമേയത്തിലാണ് പരിപാടി. നജ്‌റാന്‍ കബീര്‍, മെന്റലിസ്റ്റ് ഫിറോസ് ഒറ്റപ്പാലം, താര രഞ്ജിത്ത്, ശ്രുതി ശരത്ത്, ദമാം പാട്ടുകൂട്ടം എന്നിവരുടെ സംഗീത പരിപാടികളും വിവിധ കലാപ്രകടനങ്ങളും അരങ്ങേറും. മാനസിക സമ്മര്‍ദങ്ങള്‍ നേരിടുന്ന പ്രവാസികള്‍ക്ക് പിന്തുണയും ബോധവല്‍ക്കരണവും കൗണ്‍സിലിംഗും ലക്ഷ്യമിട്ട് മിത്രയുടെ വനിതാ വിഭാഗം ‘മിത്ര ജ്യോതി’യുടെ പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിക്കും.

ഒരു വര്‍ഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം രൂപയുടെ ജീവകാരുണ്യ സഹായം കൂട്ടായ്മ വിതരണണ ചെയ്തു. മൂവായിരത്തയലധികം പേര്‍ ‘താളമേളം’ വിനോദ, കലാ, വൈഞ്ജാനിക പരിപാടി ആസ്വദിക്കാന്‍ എത്തുമെന്നും നല്‍കിയതായി സംഘാടകര്‍ പറഞ്ഞു. സംഘാടക സമിതി പ്രസിഡന്റ് നൗഷാദ് ചിറ്റാര്‍, ജനറല്‍ സെക്രട്ടറി രശ്മി കരുണ്‍, ട്രഷറര്‍ സലിം കല്ലുംകൂട്ടത്തില്‍, ജനറല്‍ കണ്‍വീനര്‍ ബിജു ഒറ്റപ്പിനാല്‍, മുഖ്യ രക്ഷാധികാരി ജോസഫ് അതിരുങ്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top