Sauditimesonline

badmintorn
ഡബ്ല്യുഎംഎഫ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: 'വിക്ടറി' തിളക്കത്തില്‍ വിക്ടറി വാരിയേഴ്‌സ്

ഡബ്ല്യുഎംഎഫ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: ‘വിക്ടറി’ തിളക്കത്തില്‍ വിക്ടറി വാരിയേഴ്‌സ്

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) റിയാദ് കൗണ്‍സില്‍ ഇന്റര്‍ കൗണ്‍സില്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ‘വിക്ടറി വാരിയേഴ്‌സ്’ ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ അന്‍സാര്‍ വര്‍ക്കല, രാഹുല്‍ രവീന്ദ്രന്‍ എന്നിവരുടെ ‘റാക്കറ്റ് റൈഡേഴ്‌സിനെ’ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യാസര്‍ അറഫാത്ത്, ഷൈജല്‍ സഖ്യം കിരീടം നേടിയത്.

മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ നിസാര്‍ പള്ളിക്കശ്ശേരി, സഞ്ജീവ് കുമാര്‍ എന്നിവരുടെ ‘എനര്‍ജി സ്മാഷേഴ്‌സിനെ’ പരാജയപ്പെടുത്തി ഡൊമിനിക് സാവിയോ, ബിന്‍യാമിന്‍ ബില്‍റു ടീം ‘ഫ്‌ളൈയിങ് വിങ്‌സ്’ വിജയം നേടി. റിയാദിലെ ഡീഡീസ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ റിയാദ് കൗണ്‍സിലിലെ എട്ട് ടീമുകളാണ് മാറ്റുരച്ചത്.

റിയാദ് കൗണ്‍സില്‍ ട്രഷറര്‍ സാനു മാവേലിക്കര സ്‌പോണ്‍സര്‍ ചെയ്ത വിന്നേഴ്‌സ്, റണ്ണേഴ്‌സ് ട്രോഫികള്‍ വിജയികള്‍ക്ക് സമ്മാനിച്ചു. ഗ്ലോബല്‍ സ്‌പോര്‍ട്‌സ് ഫോറം കോഓര്‍ഡിനേറ്റര്‍ ഡൊമിനിക് സാവിയോ, മിഡില്‍ ഈസ്റ്റ് റീജന്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി, സൗദി നാഷനല്‍ പ്രസിഡന്റ് നിസാര്‍ പള്ളിക്കശ്ശേരി, കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു, രക്ഷാധികാരി ബഷീര്‍ കരോളം, മിനുജ മുഹമ്മദ്, ഷമീന അന്‍സാര്‍, ബ്ലെസ്സണ്‍ ജോണ്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സിബിന്‍ ജോണ്‍, റിയാസ് വണ്ടൂര്‍, രാഹുല്‍ രവീന്ദ്രന്‍, അന്‍സാര്‍ വര്‍ക്കല, സനീഷ് നസീര്‍, ഉമറലി അക്ബര്‍, ആസിഫ് ആലത്തൂര്‍, സഞ്ജീവ് കുമാര്‍, അന്‍സാര്‍ ആലുവ, ടി.പി. റിയാസ്, സന്തോഷ് തങ്കച്ചന്‍, യാസര്‍ കരുവാരക്കുണ്ട്, ഷൈജല്‍, സാജിം തലശ്ശേരി, അഖില്‍, നിജാസ് അലി എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top