
റിയാദ്: എംഇഎസ് റിയാദ് ചാപ്റ്റര്‍ ലേഡീസ് വിങ്ങ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. ഒലയ്യ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ആമിര്‍ സൈന്‍ അവതരിപ്പിച്ച ഖിറാഅത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. റിഫാസ് ഷമീം പരിഭാഷ നിര്‍വഹിച്ചു. അയാസ് ഷഫീഖ് പ്രവാചക ചരിത്രകഥ അവതരിപ്പിച്ചു. ലംഹ നിഷാന്‍ ശിശുദിന സന്ദേശം നല്കി.

ഹസ്ന ഷമീം, സുമയ്യ അമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ടീം ബില്‍ഡിങ് മത്സരങ്ങളില്‍ കുട്ടികള്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് പങ്കെടുത്തു. നെഹാന്‍ നിസാര്‍ നയിച്ച ക്വിസ് മത്സരവും അരങ്ങേറി.
കുട്ടികളില്‍ ചെറുപ്പം മുതലേ ജീവകാരുണ്യ മനോഭാവം വളര്‍ത്തുന്നതിനായി ‘ചാരിറ്റി ബോക്സ്’ പദ്ധതി അവതരിപ്പിച്ചു. കുട്ടികളുടെ പോക്കറ്റ് മണിയില്‍നിന്നും സമാഹരിക്കുന്ന തുക നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയാണ് ലക്ഷ്യം.
എംഇഎസ് ലേഡീസ് വിങ് പ്രസിഡന്റ് ഷെര്‍മി നവാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷീബ ഫൈസല്‍, ഫബീന നിസാര്‍, ലുലു സുഹാസ്, ഫാത്തിമ ഷഫീഖ് എന്നിവര്‍ നേതൃത്വം നല്കി. വിജയികള്‍ക്കുള്ള സമ്മാനദാനത്തോടെ ആഘോഷങ്ങള്‍ സമാപിച്ചു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






