ഷാഫി തുവ്വൂര്‍.

റിയാദ്: സൗദി അറേബ്യയിലെ ഗാര്‍ഹിക തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഭേദഗതി വരുത്തിയ ചട്ടങ്ങള്‍ പ്രകാരം നിയമലംഘനങ്ങളും ശിക്ഷാനടപടികളും പുതുക്കിയ സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമപാലനം ഉറപ്പാക്കുക, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുക എന്നിവയാണ് പുതിയ ഭേദഗതികളുടെ ലക്ഷ്യം.

മന്ത്രാലയത്തിന്റെ ആവശ്യമായ ലൈസന്‍സില്ലാതെ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും തൊഴിലാളികളെ മറ്റു സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ലഭ്യമാക്കുന്ന സേവനങ്ങള്‍ നടത്തുന്നതും നിയമലംഘനമായി കണക്കാക്കും. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നേരിട്ടുള്ള പരിശോധനകളും ഇലക്ട്രോണിക് നിരീക്ഷണവും തുടരും. കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതുക്കിയ നിയമങ്ങളും ശിക്ഷാനടപടികളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പരിശോധിക്കണമെന്നും നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഔദ്യോഗിക സംവിധാനങ്ങള്‍ വഴി അറിയിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. സൗദിയിലെ ഗാര്‍ഹിക തൊഴിലാളി മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സുരക്ഷിതവും നിയമാനുസൃതവുമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






