
റിയാദ്: കുട്ടികളുടെ സര്‍ഗശേഷി പ്രോത്സാഹിപ്പിച്ചും ആഭരണ രൂപകല്‍പ്പനയിലെ കുഞ്ഞുഭാവനകള്‍ക്ക് വേദിയൊരുക്കിയും സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ശിശുദിനാഘോഷം. ശിശുദിനത്തില്‍ അല്‍ഖര്‍ജ് ക്വാണ്ടം റൈസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ജ്വല്ലറി ചിത്രരചനാ മത്സരം കുരുന്നുകള്‍ക്ക് കലാവാസനകള്‍ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ഒരുക്കിയത്.

മത്സരത്തില്‍ അവന്തിക നിത പ്രകാശ് ഒന്നാം സ്ഥാനവും ആല്‍മിയ ബിജോയ് രണ്ടാം സ്ഥാനവും മഹലൈക് ഷാന്‍സെ മൂന്നാം സ്ഥാനവും നേടി. ഒന്നാം സമ്മാനമായ സ്വര്‍ണനാണയം സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സൗദി കണ്‍ട്രി ഹെഡ് ശ്രീജിത്തും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പത്മിനി നായരും ചേര്‍ന്ന് സമ്മാനിച്ചു. അവന്തികയുടെ ചിത്രം അടുത്ത വര്‍ഷം വരെ ‘ലിറ്റില്‍ നൂറ’ ഉല്‍പ്പന്ന കാറ്റലോഗിന്റെ മുഖപ്പേജില്‍ ഉള്‍പ്പെടുത്തും.

രണ്ടാം സമ്മാനം സ്ഥാപനത്തിന്റെ ഹോള്‍സെയില്‍ ഹെഡ് മനു വിശ്വവും, മൂന്നാം സമ്മാനം ജിസിസി മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ് വികാസ് വീരമണിയും വിതരണം ചെയ്തു. കുട്ടികളുടെ ആശയങ്ങള്‍ക്കും സൃഷ്ടികള്‍ക്കും അംഗീകാരം നല്‍കുന്ന ഇത്തരം വേദികള്‍ അവരുടെ ആത്മവിശ്വാസവും കലാഭിരുചിയും വളര്‍ത്താന്‍ സഹായിക്കും.
പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കായി പ്രത്യേക ‘ലിറ്റില്‍ നൂറ’ 22 കാരറ്റ് ആഭരണശേഖരവും അവതരിപ്പിച്ചു. ബാല്യത്തിന്റെ മനോഹാരിതയ്‌ക്കൊപ്പം കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങള്‍ക്കും ഇടം നല്‍കുന്ന പുതിയ ശേഖരത്തിലൂടെ കുടുംബങ്ങളിലേക്ക് കൂടുതല്‍ അടുത്തെത്തുകയാണ് സോന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. ‘ലിറ്റില്‍ നൂറ’ ശേഖരം വില്ലാജിയോ, മദീന മാള്‍ ഷോറൂമുകളില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






