Sauditimesonline

pravasi dammam
പ്രവാസി വെല്‍ഫെയര്‍ കുടുംബ സംഗമം

പ്രവാസി വെല്‍ഫെയര്‍ കുടുംബ സംഗമം

ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം കോഴിക്കോട്-വയനാട് ജില്ലാ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജമാല്‍ കൊടിയത്തൂര്‍ അധ്യക്ഷത വഹിച്ചു. ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുറഹീം തിരൂര്‍ക്കാട് മുഖ്യപ്രഭാഷണം നടത്തി.

ബിടെക് പരീക്ഷ ഡിസ്റ്റിങ്ഷനോടെ വിജയിച്ച ഹാദി അബ്ദുല്ലയെ ചടങ്ങില്‍ ആദരിച്ചു. പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട നോര്‍ക്കയുടെ വിവിധ പദ്ധതികള്‍ അഡ്വ. നവീന്‍, സാബിക് കെഎം എന്നിവര്‍ വിശദീകരിച്ചു.

സമീയുള്ള, ഷക്കീര്‍ ബിലാവിനകത്ത്, ഉബൈദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ജനറല്‍ സെക്രട്ടറി സാദത്ത് സ്വാഗതവും ഫൈസല്‍ കുറ്റിയാടി നന്ദിയും പറഞ്ഞു. മുഹമ്മദ് കോയ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. സജ്ജാദ്, സകരിയ, ഹാദി അബ്ദുല്ല, ഖലീല്‍, മനാഫ്, മുജീബ്, മുനീര്‍, സാലിഹ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. സമകാലിക സംഭവവികാസങ്ങളെ ആസ്പദമാക്കി സുബൈര്‍ പുല്ലാളൂര്‍, ശരീഫ് കൊച്ചി, ജോഷി ബാഷ, നഈം, സിദ്ധീഖ്, ഷമീര്‍ പത്തനാപുരം, അംറ് ഫലാഹ്, മെഹബൂബ് എന്നിവര്‍ ആക്ഷേപഹാസ്യ പരിപാടി അവതരിപ്പിച്ചു. സജാസ് അലി, ജസീറ ഫൈസല്‍, നജ്‌ല സാദത്ത്, മുഹമ്മദ് ആസിഫ്, ജവാദ്, ഹാരിസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top