Sauditimesonline

micro
മൈക്രോസോഫ്റ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു; പ്രതിസന്ധി പരിഹരിച്ചെന്ന് കമ്പനി

‘ജനാബ്: മുക്രി സത്യന്‍’ ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: ദീര്‍ഘകാല പ്രവാസിയും ബിസിനസുകാരനുമായ ബഷീര്‍ ഞാറക്കാട്ടിലിന്റെ പ്രഥമ കഥാസമാഹാരം ‘ജനാബ്: മുക്രി സത്യന്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.
റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനം, കഥാകൃത്തും പ്രസാധകനുമായ അര്‍ഷാദ് ബത്തേരിക്ക് പുസ്തകം കൈമാറി പ്രകാശനം നിര്‍വഹിച്ചു.

സാധാരണക്കാരനെ ആഹ്ലാദിപ്പിക്കുകയും അവരുടെ ചുറ്റുപാടുകളിലെ ജീവിതങ്ങളെ കഥാപത്രങ്ങളായി അനുഭവിപ്പിക്കുകയും ചെയ്യുന്നതാണ് ബഷീറിന്റെ കഥകളുടെ പ്രത്യേകതയെന്ന് സന്തോഷ് എച്ചിക്കാനം പറഞ്ഞു. താന്‍ അനുഭവിച്ച കാര്യങ്ങള്‍ അതേ ലാളിത്യത്തോടെ എഴുതാന്‍ കഴിയുന്നതാണ് ഒരു എഴുത്തുകാരന്റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അലങ്കാരങ്ങളുടെ ആധിക്യം കൊണ്ട് വായനക്കാരനെ ക്ഷീണിപ്പിക്കാതെ, ഹൃദയത്തെ സ്പര്‍ശിക്കുന്ന അനുഭവമാണ് ബഷീറിന്റെ കഥകളെന്ന് അര്‍ഷാദ് ബത്തേരി അഭിപ്രായപ്പെട്ടു. സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വൈ.എ. റഹീം, എഴുത്തുകാരന്‍ ബഷീര്‍ തിക്കോടി, യൂസഫ് സഗീര്‍ കാക്കശ്ശേരി എന്നിവര്‍ ആശംസ നേര്‍ന്നു. കലാകാരനും സംഘാടകനുമായ നിസാര്‍ ഇബ്രാഹിം ചടങ്ങ് നിയന്ത്രിച്ചു.

മറുപടി പ്രസംഗത്തില്‍ തന്റെ കഥകളെല്ലാം ജീവിതാനുഭവങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് ബഷീര്‍ ഞാറക്കാട്ടില്‍ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടകന്‍ മോഹന്‍കുമാര്‍ മേളയുടെ സര്‍ട്ടിഫിക്കറ്റ് ബഷീറിന് കൈമാറി. ജിസിസി രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സുഹൃത്തുക്കളും സാഹിത്യപ്രേമികളും ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top