
റിയാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) രംഗത്ത് ലോകത്തിന് മാതൃകയായി സൗദി അറേബ്യയുടെ മുന്നേറ്റം. രാജ്യാന്തര മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട വേള്‍ഡ് ഡിജിറ്റല്‍ ആന്‍ഡ് എ.ഐ റാങ്കിംഗ് പ്രകാരം ലോകത്തെ 70 രാജ്യങ്ങളെ പിന്തള്ളിയാണ് സൗദി അറേബ്യ നിര്‍ണായക മേഖലകളില്‍ മികച്ച സ്ഥാനങ്ങള്‍ നേടിയത്. എ.ഐയുമായി ബന്ധപ്പെട്ട സൈബര്‍ സുരക്ഷാ അപകടസാധ്യതകളെക്കുറിച്ചുള്ള കോര്‍പ്പറേറ്റ് അവബോധം, കോര്‍പ്പറേറ്റ് എ.ഐ സിസ്റ്റങ്ങളിലെ സെന്‍സിറ്റീവ് ഡാറ്റ സംരക്ഷണം എന്നീ രണ്ട് വിഭാഗങ്ങളില്‍ സൗദിക്ക് ലോകത്ത് രണ്ടാം സ്ഥാനമാണുളളത്.

ദേശീയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്ത്രം \ടപ്പാക്കല്‍, കമ്പനികളിലെ എ.ഐ ദത്തെടുക്കല്‍, പൊതുജനങ്ങള്‍ക്കായി എ.ഐ സാങ്കേതികവിദ്യകളുടെ ലഭ്യത എന്നീ മൂന്ന് കാര്യങ്ങളില്‍ രാജ്യം ലോകത്ത് നാലാം സ്ഥാനം നേടി. എ.ഐ ദത്തെടുക്കല്‍ വിഭാഗത്തിലും, പൊതുജനങ്ങള്‍ക്കിടയിലെ എ.ഐയിലുള്ള വിശ്വാസം, എ.ഐയുമായി ബന്ധപ്പെട്ട നിയന്ത്രണ ചട്ടക്കൂടുകള്‍, കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ എന്നീ മൂന്ന് ഉപമാനദണ്ഡങ്ങളില്‍ അഞ്ചാം സ്ഥാനവും നേടി. എ.ഐ കഴിവുകള്‍, സേവന നിലവാരം ഉയര്‍ത്താന്‍ നഗരങ്ങള്‍ എ.ഐ ഉപയോഗിക്കുന്നത്, അല്‍ഗോരിതങ്ങളിലെ പക്ഷപാതം പരിഹരിക്കുന്ന വിധം എന്നിവയില്‍ ഏഴാം സ്ഥാനമാണുളളത്. എ.ഐ സന്നദ്ധതാ വിഭാഗത്തില്‍ എട്ടാം സ്ഥാനവും സൗദി നേടി. കൂടാതെ, സ്വകാര്യ മേഖലയിലെ എ.ഐ നിക്ഷേപത്തില്‍ ഒമ്പതാം സ്ഥാനവും, എ.ഐ ആന്‍ഡ് ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് വിഭാഗത്തില്‍ പതിനൊന്നാം സ്ഥാനത്തിനും അര്‍ഹത നേടി.

രാജ്യത്തിന്റെ ഡാറ്റ, എ.ഐ ആവാസവ്യവസ്ഥ എന്നിവയുടെ സമഗ്ര വളര്‍ച്ചയും, വിവിധ മേഖലകളില്‍ സാങ്കേതികവിദ്യ വ്യാപിപ്പിക്കുന്നതിലുണ്ടായ പുരോഗതിയുമാണ് നേട്ടങ്ങള്‍ക്ക് പിന്നില്‍. സൗദി ഭരണകൂടത്തിന്റെ നിരന്തര ശ്രമങ്ങളും ‘സൗദി വിഷന്‍ 2030’ ലക്ഷ്യങ്ങളുടെ വിജയവുമാണ് ആഗോള അംഗീകാരം വ്യക്തമാക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






