
റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘ലേണ്‍ ദി ഖുര്‍ആന്‍’ പഠന പദ്ധതി അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 13ന് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് ഒരേസമയം പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയും. മുഹമ്മദ് അമാനി മൗലവി വിവര്‍ത്തനം ചെയ്ത സൂറത്തുര്‍റൂം, സൂറത്തു ലുഖ്മാന്‍, സൂറത്തുസ്സജദ, സൂറത്തുല്‍ അഹ്‌സാബ് എന്നിവയാണ് പാഠഭാഗങ്ങള്‍. പാഠഭാഗങ്ങളും ക്ലാസുകളുടെ റെക്കോര്‍ഡ് ചെയ്ത വീഡിയോകളും ലേണ്‍ ദി ഖുര്‍ആന്‍ മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്.

നവംബര്‍ 13 വെള്ളി സൗദി സമയം ഉച്ചയ്ക്ക് 3 മണി മുതല്‍ രാത്രി 9 മണി വരെയും ഇന്ത്യന്‍ സമയം വൈകിട്ട് 5.30 മുതല്‍ രാത്രി 11.30 വരെയുമുള്ള ആറു മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാം. പരീക്ഷാ ലിങ്ക് തുറന്ന് ഒരു മണിക്കൂറാണ് ഉത്തരങ്ങള്‍ രേഖപ്പെടുത്താനുള്ള സമയം. സൗദി അറേബ്യയില്‍ ഓഫ്‌ലൈന്‍ പരീക്ഷ നവംബര്‍ 20ന് രാവിലെ നടക്കും.

exam.learnthequran.org വഴിയാണ് പരീക്ഷാ ലിങ്ക് ലഭിക്കുക. നേരത്തേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് നവംബര്‍ 13 വരെ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. സംശയങ്ങള്‍ക്കും സാങ്കേതിക സഹായങ്ങള്‍ക്കും +966 53629 1683, +966 56250 8011 വാട്ട്‌സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടണം. ഫൈനല്‍ പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് മൊമെന്റോയും ഉപഹാരങ്ങളും ലേണ്‍ ദി ഖുര്‍ആന്‍ ഗ്ലോബല്‍ സംഗമത്തില്‍ സമ്മാനിക്കുമെന്നും ഇസ്‌ലാഹി സെന്റര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






