
റിയാദ്: തലശ്ശേരി കൂട്ടായ്മയായ ടിഎംഡബ്ല്യുഎ റിയാദ് സംഘടിപ്പിച്ച ഒന്‍പതാമത് ഫുട്ബോള്‍ ഫിയസ്റ്റയില്‍ സൈദാര്‍ പള്ളി യുണൈറ്റഡിനെ കീഴടക്കി മാഹി എഫ്സി സീനിയര്‍ വിഭാഗം ചാംപ്യന്മാരായി. അണ്ടര്‍ 15 വിഭാഗത്തില്‍ മാഡ്രിഡ് റൈസിങ് സ്റ്റാര്‍സും അണ്ടര്‍ 10 വിഭാഗത്തില്‍ യുവെ ജൂനിയേഴ്സും ജേതാക്കളായി. ആദ്യ മത്സരത്തിലെ ഹാട്രിക് ഉള്‍പ്പെടെ ഏഴു ഗോളുകള്‍ നേടിയ അലി അമീന് സീനിയര്‍ വിഭാഗത്തില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. അണ്ടര്‍ 15 വിഭാഗത്തില്‍ മുഹമ്മദ് സിയാനും അണ്ടര്‍ 10 വിഭാഗത്തില്‍ മുഹമ്മദ് സൈഫുല്‍ അസ്മാനും ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹരായി.

സ്പോര്‍ട്സ് കണ്‍വീനര്‍ എസ്സാര്‍ കാത്താണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സ്പോണ്‍സര്‍മാരായ അലാംകോ സിഇഒ ഷാനവാസ്, ബോളിവുഡ് ലോഞ്ച് മാനേജര്‍ അബ്ദുല്‍ റസാഖ്, ടിഎംഡബ്ല്യുഎ ഭാരവാഹികളായ അന്‍വര്‍ സാദത്ത് കാത്താണ്ടി (പ്രസിഡന്റ്), ഷമീര്‍ ടി.ടി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് നജാഫ് (ട്രഷറര്‍), അഫ്താബ് അമ്പിലയില്, അബ്ദുല്‍ ലത്തീഫ് നടുക്കണ്ടി (വൈസ് പ്രസിഡന്റുമാര്‍), തന്‍വീര്‍ ഹാഷിം എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും സജീവ സാന്നിധ്യം ടൂര്‍ണമെന്റിനെ പ്രവാസി കുടുംബങ്ങളുടെ ഉത്സവമാക്കി മാറ്റി. തലശ്ശേരിയുടെ തനത് വിഭവങ്ങളൊരുക്കിയ ഭക്ഷണസ്റ്റാളും മധുരപലഹാര കൗണ്ടറുകളും കാണികള്‍ക്ക് രുചിവൈവിധ്യം പകര്‍ന്നു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






