മുഹമ്മദ് കല്ലിങ്ങല്‍

റിയാദ്: ആശയവിനിമയ ശേഷിയും നേതൃത്വപാടവവും വളര്‍ത്താന്‍ സിജി റിയാദ് ചാപ്റ്റര്‍ ഏകദിന ‘സ്പീച്ച് ക്രാഫ്റ്റ്’ ശില്‍പശാല സംഘടിപ്പിച്ചു. ക്രിയേറ്റീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ (സിഎല്‍പി) ഭാഗമായി ബത്ഹയിലെ അപ്പോളോ ഡിമോറയിലായിരുന്നു പരിപാടി. ആറ് സെഷനുകളിലായി പൊതുപ്രസംഗത്തിന്റെ പ്രാധാന്യം, വിഷയം തിരഞ്ഞെടുക്കുന്ന രീതി, തയാറെടുപ്പും ഘടനയും, ലക്ഷ്യബോധത്തോടെയുള്ള അവതരണം, ശരീരഭാഷ, ശബ്ദവിന്യാസം, പ്രചോദനംനല്‍കുന്ന വാക്കുകളുടെ പ്രയോഗം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. വേദിയിലെ ഭയം മറികടന്ന് ആശയങ്ങള്‍ വ്യക്തമായും ഫലപ്രദമായും അവതരിപ്പിക്കാന്‍ സഹായിക്കുന്ന രീതിയിലായിരുന്നു ക്ലാസുകള്‍.

സിജി റിയാദ് മുന്‍ ചെയര്‍മാന്‍ ഡിടിഎം നവാസ് റഷീദിന്റെ നേതൃത്വത്തില്‍ നടന്ന ശില്‍പശാലയില്‍ ടോസ്റ്റ് മാസ്റ്റര്‍മാരായ സലീം പള്ളിയില്‍, മുനീര്‍ കൊടുങ്ങല്ലൂര്‍, ഹാജര്‍ അഷ്‌റഫ്, ഇബ്രാഹിം സുബ്ഹാന്‍ എന്നിവര്‍ സെഷനുകള്‍ നയിച്ചു. അബ്ദുല്‍ അസീസ് തങ്കയത്തില്‍ സ്പീച്ച് ക്രാഫ്റ്റിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും പരിചയപ്പെടുത്തി. സിജിയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചീഫ് കോഓര്‍ഡിനേറ്റര്‍ മുസ്തഫ മാനന്തേരി വിശദീകരിച്ചു.

പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് സിജി റിയാദ് ഭാരവാഹികളായ അബ്ദുല്‍ നിസാര്‍, അമീര്‍ ഖാന്‍, അലി സൈനുദ്ദീന്‍, ഷീബ അസീസ് എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മെമ്പര്‍ഷിപ് സെക്രട്ടറി മുഹമ്മദ് നൗഷീറിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച ചടങ്ങില്‍ സിഎല്‍പി എജ്യുക്കേഷനല്‍ സെക്രട്ടറി സമീര്‍ മാളിയേക്കല്‍ സ്വാഗതവും ലോജിസ്റ്റിക്‌സ് സെക്രട്ടറി അബൂബക്കര്‍ മഞ്ചേരി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






