Sauditimesonline

al sada football
അല്‍സാദ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍: അല്‍ അസ്‌റാഖ് എഫ്.സി ചാമ്പ്യന്‍മാര്‍

അല്‍സാദ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍: അല്‍ അസ്‌റാഖ് എഫ്.സി ചാമ്പ്യന്‍മാര്‍

റിയാദ്: അല്‍ സാദ് എഫ്.സി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് ഏകദിന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇമാറ എഫ്.സിയെ 4-1ന് അട്ടിമറിച്ച് അല്‍ അസ്‌റാഖ് എഫ്.സി കിരീടം നേടി. ദിറാബ് റോഡിലെ ഫൈവ് സ്റ്റാര്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് ടീമുകള്‍ മാറ്റുരച്ചു. ലീഗ് ഘട്ടത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയത്. അല്‍ ഫര്‍സാന്‍ ഹോള്‍ഡിങ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ടൂര്‍ണമെന്റ് അല്‍ സാദ് എഫ്.സി പ്രസിഡന്റ് സയ്യിദ് ജാഫര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ആഷിഖാണ് മികച്ച താരം, മികച്ച ഗോള്‍കീപ്പറായി ഫവാസും, മികച്ച ഫോര്‍വേഡായി അര്‍ഷാദും, മികച്ച ഡിഫന്‍ഡറായി അദ്‌നാനും തിരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് ജാഫര്‍ തങ്ങള്‍, ഷംസുദ്ദീന്‍, ഷാഹിന്‍, അബ്ദുല്‍ നാസര്‍, സീതിക്കോയ, റിഷ്‌വാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top