Sauditimesonline

kmcc farewell
സലാം കക്കാട്ടിലിന് യാത്രയയപ്പ്

സലാം കക്കാട്ടിലിന് യാത്രയയപ്പ്

റിയാദ്: കാല്‍ നൂറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പുഴക്കാട്ടിരി പഞ്ചായത്ത് കെഎംസിസി ഭാരവാഹി സലാം കക്കാട്ടിലിന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെഎംസിസി യാത്രയയപ്പ് നല്‍കി.

ചടങ്ങില്‍ മങ്കട മണ്ഡലം കെഎംസിസി പ്രസിഡന്റ് നജ്മുദ്ദീന്‍ മഞ്ഞളാംകുഴി സ്‌നേഹോപഹാരം സമ്മാനിച്ചു. പ്രവാസത്തിനിടയില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സലാം കക്കാട്ടിലിന്റെ സേവനങ്ങളെ യോഗത്തില്‍ അനുസ്മരിച്ചു.

കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഭാരവാഹികളായ പി.വി. ഉസ്മാന്‍, അലിക്കുട്ടി കടുങ്ങപുരം, ഷമീര്‍ മാനു, ഗഫൂര്‍ കരുവാടി, അസ്ലം പാതിരമണ്ണ, ദില്‍ഷാദ് മഞ്ഞളാംകുഴി, ഷംസു അല്ലൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top