ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍
ഹോത്ത ബനി തമീം: ഹോത്തയിലെ ഓള്‍ഡ് പാര്‍ക്കില്‍ കെഎംസിസി ഇഫ്താര്‍ സംഗമം ഒരുക്കി. വിവിധ കൂട്ടായ്മാ നേതാക്കളും പൗര പ്രമുഖരും തൊഴിലാളികളും കുടുംബിനികളും ഉള്‍പ്പെടെ അഞ്ഞൂറിലധികം ആളുകള്ല് പങ്കെടുത്തു. റമദാനില്‍ മലയാളിയുടെ ഇഷ്ടഭക്ഷണമായ തരിക്കഞ്ഞിയും സൗദിയുടെ ഷോര്ബയും ഈത്തപ്പഴം പൊരിച്ചതും സ്നാക്സും ഫ്രൂട്ട്സും ബിരിയാണിയും ഉള്‍പ്പെടെ വിഭവസമൃദ്ധമായിരുന്നു നോമ്പ് തുറ. മുസദ്ദിഖ് മണ്ണാര്‍മല,, ജുനൈദ് കണ്ണൂര്‍, മമ്മൂട്ടി വെള്ളമുണ്ട, അന്‍സാരി മണ്ണാര്‍മല, അഖില്‍ ആതനാട്, സച്ചിന് ആതനാട, ശബാബ് ബിപി, ജുനൈസ് കണ്ണൂര്‍, നാസര്‍ നിലമ്പൂര്‍, ഹാഷിം […]