Sauditimesonline

ALBIN LIDHIYA
റിയാദില്‍ ജീവിതം അവസാനിപ്പിച്ച ആല്‍ബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ലിധിയയുടേത് 27ന്

കേളി സില്‍വര്‍ ജൂബിലി: ദവാദ്മി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ‘അസദ് ഇലവന്‍’ ചാമ്പ്യന്മാര്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദവാദ്മി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ‘അസദ് ഇലവന്‍’ ജേതാക്കളായി. ഫൈനല്‍ പോരാട്ടത്തില്‍ ‘സനയ ടൈഗേഴ്‌സിനെ’ കീഴടക്കിയാണ് അസദ് ഇലവന്‍ കിരീടം ചൂടിയത്. ദവാദ്മി റോയല്‍സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എട്ട് പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്. ട്വന്റി20 മാതൃകയില്‍ 20 ഓവര്‍ വീതമുള്ള മത്സരങ്ങളായാണ് ടൂര്‍ണമെന്റ് ക്രമീകരിച്ചിരുന്നത്. പെരുന്നാള്‍ ദിനത്തില്‍ രാവിലെ 7.30ന് ആരംഭിച്ച മത്സരങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ അന്നേദിവസം തന്നെ പൂര്‍ത്തിയായി. കാണികള്‍ക്ക് ആവേശവിരുന്നായ സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ അടുത്ത ദിവസം അരങ്ങേറി.

വിന്നേഴ്‌സ് ആയ അസദ് ഇലവന് ദവാദ്മി ഇന്ത്യന്‍ റെസ്‌റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും സംഘാടക സമിതിയുടെ ക്യാഷ് പ്രൈസും സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പായ സനയ ടൈഗേഴ്‌സിന് റീം നജദ് സ്‌പൈസസ് കറി പൗഡര്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ടൂര്‍ണമെന്റിലെ മികച്ച പ്രകടനം കാഴ്ചവെച്ച മാന്‍ ഓഫ് ദി സീരീസ്, മാന്‍ ഓഫ് ദി മാച്ച് എന്നിവര്‍ക്ക് കേളി ട്രോഫിയും ക്യാഷ് െ്രെപസും വേദിയില്‍ വിതരണം ചെയ്തു.

സമാപന പൊതുസമ്മേളനം കേളി കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേളി മുഖ്യ രക്ഷാധികാരി കെ.പി.എം. സാദിഖ്, കേന്ദ്ര കമ്മിറ്റി ട്രഷറര്‍ മധു ബാലുശ്ശേരി, വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ഷാജി പ്ലാവിളയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഏരിയ സെക്രട്ടറി ഉമ്മര്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ മുജീബ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top