Sauditimesonline

ALBIN LIDHIYA
റിയാദില്‍ ജീവിതം അവസാനിപ്പിച്ച ആല്‍ബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ലിധിയയുടേത് 27ന്

ഈദ് നിലാവിന്റെ ഈണമായി ‘ലൈലാലി അല്‍ ഈദ്’

ജിദ്ദ: മണലാരണ്യത്തിന്റെ പ്രവാസച്ചൂടിലേക്ക് പെരുന്നാള്‍ നിലാവിന്റെ കുളിര്‍മയുമായി കലയും സംഗീതവും സാഹിത്യവും പെയ്തിറങ്ങി. ജിദ്ദയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ബഗ്ദാദിയയും സ്വരലയ കലാവേദി ജിദ്ദയും ചേര്‍ന്ന് ഒരുക്കിയ ‘ലൈലാലി അല്‍ ഈദ്’ കലാസാംസ്‌കാരിക മഹോത്സവം വേറിട്ട അനുഭവമായി. ഈദ് സന്തോഷത്തിന്റെ താളത്തിനൊപ്പം സാംസ്‌കാരിക കൂട്ടായ്മയുടെ സൗഹൃദം കൂടി ചേര്‍ന്നപ്പോള്‍ ബഗ്ദാദിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വേദി പ്രവാസി ഹൃദയങ്ങളില്‍ മറക്കാനാവാത്ത ആഘോഷരാവിന് വേദിയായി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടിപ്രതിഭകളുടെ സജീവ പങ്കാളിത്തം, അറബിക്, ഇംഗ്ലീഷ് കഥാരചനാ മത്സരങ്ങള്‍, കളറിംഗ്, പെയിന്റിംഗ്, സൂപ്പര്‍ സിംഗിംഗ്, മെഹന്തി മത്സരം എന്നിവയില്‍ പ്രതിഭയുടെ നിറങ്ങളും വാക്കുകളും ഈണങ്ങളുമായി അണിനിരന്ന കുഞ്ഞുങ്ങള്‍ കാണികളുടെ മനംകവര്‍ന്നു. മത്സരങ്ങളില്‍ മാറ്റുരച്ച് വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആകര്‍ഷകമായ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഷാക്കിറ അസീസ്, കുബ്ര ലത്തീഫ്, സലീന മുസാഫിര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

പ്രവാസി കാതുകള്‍ക്ക് സംഗീതത്തിന്റെ കുളിര്‍മഴയേകി റൈസ, അബ്ദുള്ള, വസീം, നിസാര്‍ കരുനാഗപ്പള്ളി എന്നിവര്‍ അവതരിപ്പിച്ച ഗാനമേള വേദിയെ സംഗീത സാഗരമാക്കി. ലുലു ഹൈപ്പര്‍മാര്‍ മാനേജര്‍മാരായ അന്‍സാരി, അമര്‍നാഥ്, റോശ്‌ന, ബാദ്ഷാ, ഷാജി, നാസര്‍ മോങ്ങം, ശ്രീധ ടീച്ചര്‍, മറിയം ടീച്ചര്‍, റാഫി, ഹാരിസ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top