
റിയാദ്: മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി ആദരിച്ചു. സിബിഎസ്ഇ പ്ലസ്ടു, പത്താം ക്ലാസ് പരീക്ഷകളില്‍ വിജയം നേടിയവരെയാണ് ആദരിച്ചത്. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പ്ലസ്ടു പരീക്ഷയില്‍ സ്‌കൂള്‍ തലത്തില്‍ രണ്ടാം റാങ്ക് നേടിയ ഗൗതം സജീവ്, അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ബയാന്‍ ഫാത്തിമ നൗഷാദ് കറ്റാനം എന്നിവര്‍ക്കാണ് ഉപഹാരം സമ്മാനിച്ചത്. ഗൗതം ഒഐസിസി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി സജീവ് വളളികുന്നത്തിന്റെ മഡനും ബയാന്‍ ഫാത്തിമ ഗ്‌ഗോളബല്‍ കമ്മറ്റി അംഗം നൗഷാദ് കറ്റാനത്തിന്റെ മകളുമാണ്.

മലാസിലെ ചെറീസ് റസ്റ്ററന്റില്‍ നടന്ന പരിപാടിയില്‍ ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് കമറുദ്ദീന്‍ താമരക്കുളം, ഒഐസിസി വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. കമറുദ്ദീന്‍ താമരക്കുളം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജീവ് വള്ളികുന്നം, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സൈഫ് കായംകുളം, ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഷാദ് കറ്റാനം, ഷൈജു നമ്പലശ്ശേരി, അനീസ് കാര്‍ത്തികപ്പള്ളി, സന്തോഷ് വിളയില്‍, ഇസ്ഹാക്ക് ലവ്‌ഷോര്‍, ജലീല്‍ ആലപ്പുഴ, വിനീഷ് വിജയന്‍, കാഷിഫ്ദ്ദീന്‍, ഷമീര്‍ കൊല്ലകടവ്, ദാസന്‍ യോഹന്നാന്‍, നിസാം കായംകുളം, ജയിംസ് വെട്ടിയാര്‍, സിജു പീറ്റര്‍, വര്‍ഗ്ഗീസ് ബേബി, രോഹിത് ടി. എന്നിവരും, വനിതാ വേദി അംഗങ്ങളായ മൃദുല വിനീഷ്, സജന കാഷിഫ്, ദീപ സജീവ്, ഫൗസിയ നിസാം, ഷീജ മോള്‍ നൗഷാദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റി ട്രഷറര്‍ അഷറഫ് കായംകുളം നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






