Sauditimesonline

KAYAMKULAM
കടലുകടന്നും കരുതലായവര്‍ക്ക് കായംകുളത്തിന്റെ സ്‌നേഹാദരം; ആലപ്പുഴ കെഎംസിസിക്ക് അഭിമാന നിമിഷം

കടലുകടന്നും കരുതലായവര്‍ക്ക് കായംകുളത്തിന്റെ സ്‌നേഹാദരം; ആലപ്പുഴ കെഎംസിസിക്ക് അഭിമാന നിമിഷം

കായംകുളം: സൗദി അറേബ്യയിലെ റിയാദില്‍ പ്രവാസി സമൂഹത്തിനിടയില്‍ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് ആദരവ്. കായംകുളത്ത് നടന്ന മണ്ഡലം മുസ്‌ലിം ലീഗ് ‘ഹരിതദിശ’ ഏകദിന ക്യാമ്പിലാണ് കമ്മിറ്റിയെ ആദരിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പൊന്നാട അണിഞ്ഞ് റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് ചെങ്കിലാത്തിനെ (സിയാദ് കായംകുളം) ആദരിച്ചു.

പ്രവാസലോകത്ത് വിവിധ പ്രതിസന്ധികളിലും നിയമ, യാത്രാ പ്രശ്‌നങ്ങളിലും അകപ്പെടുന്ന മലയാളികള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്നതില്‍ കെഎംസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയും ജനറല്‍ സെക്രട്ടറി സിയാദ് കായംകുളം, പ്രസിഡന്റ് പികെ ഷാജി എന്നിവര്‍ ഉള്‍പ്പെടെയുളള ഭാരവാഹികളും വഹിച്ച പങ്കിനുള്ള അംഗീകാരമാണ് ആദരവ്. തൊഴിലുടമകളില്‍ നിന്നുള്ള പ്രയാസങ്ങള്‍ നേരിടുന്നവരെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുന്നതിലും, യാത്ര രേഖകളിലെ സങ്കീര്‍ണ്ണമായ തടസ്സങ്ങള്‍ ഓഴിവാക്കി സഹായം ലഭ്യമാക്കിയതും ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ കമ്മറ്റി പരിഹാരം കണ്ടെത്തിയത്.

ഇതിനുപുറമെ വിവിധ കാരുണ്യസേവന പ്രവര്‍ത്തനങ്ങളിലും കമ്മിറ്റി സജീവമായി ഇടപെട്ടിട്ടുണ്ട്. റിയാദിലെ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി തുടര്‍ന്നും ശക്തമായ ഇടപെടലുകള്‍ നടത്താനുള്ള പ്രചോദനമാണ് റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റിക്ക് ലഭിച്ച അംഗീകാരമെന്ന് സിയാദ് കായംകുളം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top