Sauditimesonline

ALBIN LIDHIYA
റിയാദില്‍ ജീവിതം അവസാനിപ്പിച്ച ആല്‍ബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ലിധിയയുടേത് 27ന്

പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ്: യാസിര്‍ അലി കൊടുങ്ങല്ലൂര്‍ പ്രസിഡന്റ്

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഏകകണ്ഠമായി പുതിയ ഭരണസമിതിക്ക് അംഗീകാരം നല്‍കി.

യാസിര്‍ അലി കൊടുങ്ങല്ലൂര്‍ (പ്രസിഡന്റ്), ബിനോയി മത്തായി കൊട്ടാരക്കര (ജനറല്‍ സെക്രട്ടറി), കെ.ജെ. അബ്ദുല്‍ റഷീദ് (ട്രഷറര്‍), ജി. വേണുഗോപാല്‍ (കോഡിനേറ്റര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. നൗഷാദ് യാക്കൂബ്, നാസര്‍ പൂവാര്‍ (വൈസ് പ്രസിഡന്റുമാര്‍), ശ്യാം വിളക്കുപാറ, റഷീദ് കായംകുളം (ജോയിന്റ് സെക്രട്ടറിമാര്‍), സിയാദ് വര്‍ക്കല (ജീവകാരുണ്യ കണ്‍വീനര്‍), റഫീഖ് വെട്ടിയാര്‍ (ജീവകാരുണ്യ ജോയിന്റ് കണ്‍വീനര്‍), തൊമ്മി കുഞ്ഞ് (കലാവിഭാഗം കണ്‍വീനര്‍), സഫിര്‍ അലി (മീഡിയ പി.ആര്‍.ഓ), ബിനു കെ. തോമസ് (ഓഡിറ്റര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

സുരേഷ് ശങ്കര്‍, ഷിബു ഉസ്മാന്‍, ബഷീര്‍ സാപ്റ്റ്‌കോ, സലിം വാലില്ലാപുഴ, ജിബിന്‍ സമദ് കൊച്ചി, ജലീല്‍ ആലപ്പുഴ, നിസാം കായംകുളം, ഷെരീഖ് തൈക്കണ്ടി എന്നിവരാണ് ഉപദേശക സമിതി അംഗങ്ങള്‍. 40 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റസ്സല്‍ മടത്തിപ്പറമ്പില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ നിസാം കായംകുളം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നാഷണല്‍ കമ്മിറ്റി കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍ അവതരിപ്പിച്ച പുതിയ ഭരണസമിതി പാനല്‍ അവതരിപ്പിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top