Sauditimesonline

ALBIN LIDHIYA
റിയാദില്‍ ജീവിതം അവസാനിപ്പിച്ച ആല്‍ബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; ലിധിയയുടേത് 27ന്

നാല് മലയാളി തീര്‍ത്ഥാടകര്‍ മക്കയില്‍ മരിച്ചു

മക്ക: ഹജ്ജ് നിര്‍വ്വഹിക്കാനെത്തിയ നാല് മലയാളി തീര്‍ത്ഥാടകര്‍ മക്കയില്‍ മരിച്ചു. മലപ്പുറം, എറണാകുളം, കാസര്‍കോട്, പാലക്കാട് സ്വദേശികളായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മലപ്പുറം കോഴിച്ചെന പെരുമണ്ണ സ്വദേശിയായ പുതിയോടത്ത് മൊയ്തുട്ടി (59) ഭാര്യയോടൊപ്പം സ്വകാര്യ ഗ്രൂപ്പ് വഴിയാണ് ഹജ്ജിനെത്തിയത്. ഹജ്ജ് കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. മക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല.

പുരുഷ തുണയില്ലാതെ സ്ത്രീകള്‍ക്ക് മാത്രമായി അനുവദിച്ച ‘വിത്തൗട്ട് മഹ്‌റം’ വിഭാഗത്തില്‍ ഹജ്ജിനെത്തിയ എറണാകുളം ഇടവനക്കാട് സ്വദേശിനി സുലൈഖ (70) ആസ്പത്രിയിലാണ് മരിച്ചത്. മിനായില്‍ അസുഖബാധിതയായതിനെ തുടര്‍ന്ന് മക്കയിലെ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് സ്വദേശിനി കുഞ്ഞലിമ്മ (63) ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടയിലാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിനി പാത്തുമ്മ (58) എന്നിവരാണ് മരിച്ച മറ്റ് തീര്‍ഥാടകര്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top