കേളി അല്ഖര്ജ്, മുസാഹ്മിയ, ദവാത്മി യൂണിറ്റിനു പുതിയ സാരഥികള്
റിയാദ്: കേളി കലാ സാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായച യൂണിറ്റ് സമ്മേനങ്ങള് തുടരുന്നു. സീതറാം യെച്ചൂരി നഗറില് നടന്ന അല്ഖര്ജ് ഏരിയ സിറ്റി യൂണിറ്റ് സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം ഉദ്ഘാടനം ചെയ്തു. പ്രവര്ത്തന റിപ്പോര്ട്ട് യൂണിറ്റ് സെക്രട്ടറി റഷീദലിയും വരവ് ചിലവ് കണക്ക് ട്രഷറര് നൗഫലും അവതരിപ്പിച്ചു. കേന്ദ്ര കമ്മറ്റി അംഗം ഷാജി റസാഖ് സംഘടനാ റിപ്പോര്ട്ടും കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി മറുപടിയും പറഞ്ഞു. മുഹമ്മദ് റാഫി, […]