Sauditimesonline

SHORT FILM
പ്രവാസമനസ്സുകളെ തൊട്ടുണര്‍ത്തി 'ഒരു പ്രവാസിയുടെ തിരുശേഷിപ്പ്'

പ്രവാസമനസ്സുകളെ തൊട്ടുണര്‍ത്തി ‘ഒരു പ്രവാസിയുടെ തിരുശേഷിപ്പ്’

ദമ്മാം: പ്രവാസജീവിതത്തിലെ നേരനുഭവങ്ങള്‍ പ്രമേയമാക്കി ‘ഒരു പ്രവാസിയുടെ തിരുശേഷിപ്പ്’ ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനം ദമ്മാം റോസ് ഗാര്‍ഡന്‍ ഹാളില്‍ നടന്നു. മലപ്പുറം പ്രീമിയര്‍ ലീഗ് ചെയര്‍മാനും സൗദി മലയാളി സമാജം എക്‌സിക്യൂട്ടീവ് അംഗവുമായ നജ്മുസ്സമാന്‍ കുളങ്ങരത്തൊടി ഉദ്ഘാടനം ചെയ്തു. നര്‍ത്തകിയും ഗായികയുമായ അനിത ഹരീഷും ഗായകനും സമാജം എക്‌സിക്യൂട്ടീവ് അംഗവുമായ അസര്‍ മുഹമ്മദും ചേര്‍ന്ന് ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ പ്രകാശനം ചെയ്തു.

സംവിധായകനും അഭിനേതാവുമായ നിഖില്‍ മുരളീധരന്‍, തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ച ഷനീബ് അബൂബക്കര്‍, എഡിറ്റര്‍ ഹരീഷ് മുരളി, ഗായകന്‍ വിനീഷ് കെപി, അഭിനേതാക്കളായ ഷാജു അഞ്ചേരി, മുഷാല്‍ തഞ്ചേരി, സദാനന്ദ് പുന്നയൂര്‍, മീഡിയ പാര്‍ട്ണര്‍ ജസീര്‍ കണ്ണൂര്‍ എന്നിവര്‍പങ്കെടുത്തു. മാലിക് മഖ്ബൂല്‍, ആലിക്കുട്ടി ഒളവട്ടൂര്‍, സാജിദ് ആറാട്ടുപുഴ, മുരളി ഊട്ടുകളം, ഷാജി മതിലകം, മാത്തുക്കുട്ടി പള്ളിപ്പാട്, ജേക്കബ് ഉതുപ്പ്, ഹുസൈന്‍ ചമ്പോളില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഒ.പി. ഹബീബ്, പ്രമോദ് അത്തോളി, സഹീര്‍ഷ കൊല്ലം, പ്രദീപ് കാറളം, അബ്ദുല്‍ മജീദ് (സിജി), സാലു മാഷ്, നിധിന്‍ കണ്ടമ്പേത്ത്, മോഹന്‍ വസുധ, ബൈജു കുട്ടനാട്, ശിവാനന്ദന്‍ പീടികത്തൊടി, ഡോ. ടെസി റോണി, സോഫിയ ഷാജഹാന്‍, നീതു ശ്രീവത്സന്‍, ലതിക പ്രസാദ്, ഹുസ്‌ന ആസിഫ്, ഷബ്‌ന നജീബ്, മഞ്ജുഷ ലജിത്, രഞ്ജിത ഷഫീക്, മുരളീധരന്‍ നായര്‍, നൗഷാദ് മുത്തലിഫ്, ആസിഫ് താനൂര്‍, ലീന ഉണ്ണികൃഷ്ണന്‍, ഗോപി മേനോന്‍, റൗഫ് ചാവക്കാട്, അന്‍ഷാദ് തകടിയേല്‍, ജോയ് തോമസ്, സഹീര്‍ മജ്ദാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സൗദി മലയാളി സമാജം ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു അവതാരകയായിരുന്നു. നവയുഗം വായനാവേദി സെക്രട്ടറി ബിനു കുഞ്ഞ് പരിപാടി ഏകോപിപ്പിച്ചു. മുഷാല്‍ തഞ്ചേരി സ്വാഗതവും ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top