
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) റിയാദ് കൗണ്‍സില്‍ ഇന്റര്‍ കൗണ്‍സില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം. റിയാദിലെ ഡീഡീസ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റ് ട്രഷറര്‍ സാനു മാവേലിക്കര ഉദ്ഘാടനം ചെയ്തു. ബിന്‍യാമിന്‍ ബില്‍റു, നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി, നിസാര്‍ പള്ളികശ്ശേരി, ഡൊമിനിക് സാവിയോ, ബഷീര്‍ കരോളം, അഞ്ജു അനിയന്‍, മിനുജ മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. സ്മാഷ് ടൈറ്റന്‍സ്, ഷട്ടില്‍ സ്റ്റാര്‍സ്, കോര്‍ട്ട് കിങ്‌സ്, ഫ്‌ലൈയിങ് വിങ്‌സ്, റാക്കറ്റ് റൈഡേഴ്‌സ്, എനര്‍ജി സ്മാഷേഴ്‌സ്, വിക്ടറി വാരിയേഴ്‌സ് എന്നീ ടീമുകള്‍ കിരീടത്തിനായി പോരാടും.

റിയാദ് കൗണ്‍സില്‍ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സിബിന്‍ ജോണ്‍, റിയാസ് വണ്ടൂര്‍, രാഹുല്‍ രവീന്ദ്രന്‍, അന്‍സാര്‍ വര്‍ക്കല, സനീഷ് നസീര്‍, ഉമറലി അക്ബര്‍, ആസിഫ്, സഞ്ജീവ്, അന്‍സാര്‍ ആലുവ, റിയാസ് ടി.പി., സന്തോഷ്, യാസര്‍ കരുവാരക്കുണ്ട്, ഷൈജല്‍, സാജിം തലശ്ശേരി, അഖില്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നു. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരം അടുത്ത ശനിയാഴ്ച നടക്കും.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






