Sauditimesonline

ISKAN
ഇസ്‌ക്കാന്‍ മലയാളി അസോസിയേഷന്‍ ഗഫൂര്‍ കൊയിലാണ്ടിയെ ആദരിച്ചു

ഇസ്‌ക്കാന്‍ മലയാളി അസോസിയേഷന്‍ ഗഫൂര്‍ കൊയിലാണ്ടിയെ ആദരിച്ചു

റിയാദ്: ഇസ്‌ക്കാന്‍ മലയാളി അസോസിയേഷന്‍ പൊതുയോഗം അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. യോഗം സാമൂഹിക പ്രവര്‍ത്തകന്‍ ഗഫൂര്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.

അന്താരാഷ്ട്ര സന്നദ്ധ സംഘടന റോസാരിയോ ഗാറ്റണ്‍ ഫൗണ്ടേഷന്‍ പ്രതിനിധിയായി നിയമിതനായ ഗഫൂര്‍ കൊയിലാണ്ടിയെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

മൃദുല വിനീഷ്, ഷാജി ജോര്‍ജ്, എം. മരയ്ക്കാര്‍, നുമേര്‍ ഒമാര്‍, ഷിബു ഉസ്മാന്‍, അബ്ദുള്ള തരകന്‍, വിനീഷ് വിജയന്‍, സനല്‍ കുമാര്‍, അബ്ദുല്‍ സലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ പീറ്റര്‍ വര്‍ഗീസ് സ്വാഗതവും രമേശ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top