
റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്കയില്‍ ഇന്നു വൈകീട്ട് 7വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

റിയാദ് പ്രവിശ്യയില്‍ ദുര്‍മ, ദരിയ്യ, ഹുറൈമല, മുസാഹ്മിയ, അല്‍ദിലം, അല്‍ഹരീഖ്, അല്‍ഖര്‍ജ്, അല്‍റൈന്‍, അഫീഫ്, അല്‍ദവാദമി, ശഖ്രാ, താദിഖ്, അല്‍ഘാത്, അല്‍ജുല്‍ഫി, അല്‍മജ്മഅ്, റുമാഹ്, അല്‍ഖുവൈയിയ്യ, മുറാത്ത്, ഹൗത ബനീ തമീം നവംബര്‍ 14 വരെ മഴയ്ക്കു സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മിതമായ തോതിലും മറ്റിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






