
ഹായില്‍: കോഴിക്കോട് മുക്കം ചെറുവാടി സ്വദേശി തെറ്റത്തുപറമ്പില്‍ നാസര്‍ (45) ഹൃദയാഘാതത്തെ തുടര്‍ന്ന് ഹായിലില്‍ അന്തരിച്ചു. വര്‍ഷങ്ങളായി ഹായില്‍ ബര്‍സാന്‍ മാര്‍ക്കറ്റില്‍ ബിസിനസ് നടത്തിവരികയായിരുന്നു.

ഐസിഎഫ് പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ജീവകാരുണ്യ, സാമൂഹിക മേഖലകളിലും സജീവമായിരുന്നു. ഭാര്യ: ഷുഹൈബ. മൃതദേഹം ഹായിലില്‍ കബറടക്കുന്നതിനുള്ള നിയമനടപടികള്‍ ഐസിഎഫ് വെല്‍ഫെയര്‍ സമിതിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






