
റിയാദ്: സൗദിയില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച മലയാളിയെ സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് സിഐഡി ചമഞ്ഞെത്തിയ സംഘം 50,000 റിയാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തടവിലാക്കിയത്.

ഒമാന്‍ മിസ്‌വയില്‍ സണ്‍റൈസ് മെഡിക്കല്‍ സെന്റര്‍ നടത്തുന്ന മുഹമ്മദ് അബൂബക്കര്‍ കഴിഞ്ഞ ദിവസമാണ് ബിസിനസ് ആവശ്യാര്‍ഥം റിയാദിലെത്തിയത്. ജുബൈലിലുളള മകളെയും മരുമകനെയും സന്ദര്‍ശിക്കുന്നതിന് റിയാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ദമ്മാമിലേക്ക് പുറപ്പെടുന്നതിന് റെയില്‍വേ സ്‌റ്റേഷനിലേക്കുളള യാത്രയിലാണ് മുഹമ്മദ് അബൂബക്കറിനെ സിഐഡികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അറബ് വേഷധാരികള്‍ കാറില്‍ കയറ്റികൊണ്ടുപോയത്.

സ്വകാര്യ വാഹനത്തിലെത്തിയ സംഘം ആളൊഴിഞ്ഞ പ്രദേശങ്ങളിലൂടെ ദീര്‍ഘ നേരം യാത്ര ചെയ്ത് ഒളിസങ്കേതത്തിലെ മുറിയില്‍ പൂട്ടിയിട്ടു. മൊബൈലും പഴ്‌സും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെ തസ്‌കര സംഘം പിടിച്ചെടുക്കുകയും ചെയ്തു. പിടിച്ചുപറിക്കിടെ മൊബൈല്‍ ഫോണിലൊന്ന് പൂട്ടിയിട്ട മുറിയില്‍ കിടന്നത് അബൂബക്കറിന് തുണയായി. മൊബൈലില്‍ നിന്ന് മുരമകന് ലൊക്കേഷന്‍ അയച്ചെങ്കിലും സംഘം ഓരോ ദിവസവും താമസ കേന്ദ്രം മാറ്റിക്കൊണ്ടിരുന്നു.
ക്ക് കൊണ്ട് കറങ്ങിയശേഷം ഇസ്രായേല്‍ കൊണ്ടുപോയി പൂട്ടിയിടുകയായിരുന്നു തന്റെ കയ്യില്‍ ഉണ്ടായിരുന്ന മൊബൈലില്‍ ഒരു മൊബൈല്‍ അവര്‍ വാങ്ങിയെടുക്കുകയും പാസ്‌പോര്‍ട്ടും മറ്റു പേഴ്‌സ് ഉള്‍പ്പെടെ വാങ്ങിയെടുത്തു ഇസ്രായേല്‍ കൊണ്ടിട്ട് സമയത്ത് തന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരു മൊബൈല്‍ റൂമിലെ കട്ടിലിന്റെ അടിയിലേക്ക് പോയതുകൊണ്ട് അവര്‍ കണ്ടില്ല. തുടര്‍ന്ന് പിറ്റേദിവസം കട്ടിലിനടിയില്‍പ്പെട്ട മൊബൈലില്‍ തന്റെ മകളുടെ ഭര്‍ത്താവിനെ വിളിച്ച് മെസ്സേജില്‍ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.
കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് റിയാദ് ടാക്കീസ് വളന്റിയര്‍ നവാസ് ഒപീസ് സാമൂഹിക പ്രവര്‍ത്തകന്‍ റാഫി പാങ്ങോടിന്റെ സഹായത്തോ ൈപോലീസില്‍ വിവരം അറിയിച്ചു. മൊബൈല്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒളിസങ്കേതം മാറിക്കൊണ്ടിരുന്നതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചു. അവസാനം അയച്ച മൊബൈല്‍ ലൊക്കേഷന്‍ മനസ്സിലാക്കി ഒളിസങ്കേതം കണ്ടെത്തി. സായുധ പൊലീസ് സങ്കേതം വളഞ്ഞാണ് അബൂബക്കറിനെ സുരക്ഷിതമായി മോചിപ്പിച്ചു. തസ്‌കര സംഘത്തിലെ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുളളവരെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
അബൂബക്കറിനെ മോചിപ്പിക്കുന്നതിന് പൊലീസുമായി നിരന്തരം ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ കൂടിയായ റാഫി പാങ്ങോട്, അന്‍സാര്‍ കൊടുവള്ളി, അലി ആലുവ, നൗഷാദ് ആലുവ, ഷൈജു പച്ച, സജീര്‍ എന്നിവരും ഉണ്ടായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
