Sauditimesonline

kottayam
ബാബു നായര്‍ക്ക് യാത്രയയപ്പ് ഒരുക്കി കോട്ടം കൂട്ടയ്മ

മലയാളി യുവാവിന്റെ കൊലയാളിക്ക് സൗദിയില്‍ വധശിക്ഷ

റിയാദ്: മലയാളി യുവാവിനെ കൊലപ്പെടുത്തിയ സൗദി പൗരന് വധ ശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം. ജിദ്ദയില്‍ അക്കൗണ്ടന്റായിരുന്ന മലപ്പുറം തേഞ്ഞിപ്പാലം ചാത്രത്തൊഴി കെ വി അമീറലി മോഷണത്തിനിടെയാണ് കൊല്ലപ്പെട്ടത്. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കവര്‍ച്ച നടത്താനുളള ശ്രമം അമീറലി ചെറുത്തു. ഇതിനിടയിലാണ് കൊല നടന്നത്. അമീറലിയുടെ കൈവശം സൂക്ഷിച്ചിരുന്ന പണവുമായി കടന്ന സ്വദേശി പൗരന്‍ മൃതദേഹം ഒളിപ്പിക്കുകയും ചെയ്തു.

അമീറലിയെ കാണാതായതോടെ നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ സ്വദേശി പൗരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് ജിദ്ദ ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രതിക്ക് വധ ശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിചാരണ കോടതിയുടെ വിധി ശരിയാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. തുടര്‍ന്ന് ഭരണാധികാരിയും വധശിക്ഷ അംഗീകരിച്ചതോടെയാണ് ശിക്ഷ നടപ്പിലാക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top