Sauditimesonline

PRAVASI LEGAL CELL
പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; നിയമത്തിന്റെ കരുതല്‍ തണലാകും: രമേശ് ചെന്നിത്തല

ആപ്പള്‍ അക്കാദമി സൗദിയില്‍; വനിതകള്‍ക്ക് പരിശീലനം നല്‍കും

റിയാദ്: ഐ ടി രംഗത്തെ ഭീമന്‍മാരായ ആപ്പിള്‍ കമ്പനി വനിതകള്‍ക്കായി പ്രഥമ അക്കാദമി സൗദിയില്‍ ആരംഭിക്കുന്നു. നൂറാ യൂനിവേഴ്‌സിറ്റിയുടെ സഹകരത്തോടെ റിയാദിലാണ് അക്കാദമിയെന്ന് കമ്പനി അറിയിച്ചു.

പശ്ചിമേഷ്യയിലെ വനിതാസംരഭകരുടെ സഹകരണത്തോടെ പുതിയ അക്കാദമി സ്ഥാപിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. പഠനം, ഗവേഷണം എന്നിവക്ക് പ്രാമുഖ്യം നല്‍കുന്ന അക്കാദമിയില്‍ സാങ്കേതികവിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

പ്രിന്‍സ് നൂറ യൂനിവേഴ്‌സിറ്റി, തുവൈഖ് അക്കാദമി എന്നിവയുമായി സഹകരിച്ചാണ് വനിതകള്‍ക്കായി അക്കാദമി സ്ഥാപിക്കുന്നതെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു.

ലോകത്തെ ഏറ്റവും വലിയ വനിതാ സര്‍വകലാശാല റിയാദിലെ പ്രിന്‍സ് നൂറയിലെ ബിന്ത് അബ്ദുറഹ്മാന്‍ ക്യാമ്പസിലാണ് ആപ്പിള്‍ അക്കാദമിയും സ്ഥാപിക്കുക. 18 വയസ്സ് പൂര്‍ത്തിയായ യുവതികള്‍ക്കാണ് പ്രവേശനം. വിദ്യാര്‍ത്ഥിനികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ പഠനം, താമസം, കായിക പരിശീലനം എന്നിവ ഒരുക്കും. വര്‍ഷം 600 യുവതികള്‍ക്ക് പരിശീലനം നല്‍കാന്‍ അക്കാദമിക്ക് കഴിയും. 10 മാസം ദൈര്‍ഘ്യമുളള പരിശീലന കോഴ്‌സ് ഈ വര്‍ഷം ആരംഭിക്കുമെന്ന് നൂറാ സര്‍വകലാശാലയും അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top