Sauditimesonline

SMC
പ്രവാസം നെഞ്ചിലൊതുക്കി അജീഷ് നാട്ടിലേക്ക്; എസ്എംസി യാത്രയയപ്പ്

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

റിയാദ്: പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 80ന-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടികളില്‍ കുട്ടികളുടെ കലാപരിപാടികളും സ്വാതന്ത്ര്യദിന ക്വിസ് മത്സരവും അരങ്ങേറി. രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങളും ഫെഡറല്‍ സംവിധാനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന്‍ ഓരോ പൗരനും പ്രതിജ്ഞാബദ്ധരാകണമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

തൊഴിലില്ലായ്മ, ദാരിദ്ര്യം, കര്‍ഷകരുടെ പ്രതിസന്ധികള്‍, ജനങ്ങള്‍ നേരിടുന്ന ജീവിതഭാരങ്ങള്‍ എന്നിവ ലഘൂകരിക്കുന്നതില്‍ അധികാരികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റ് അംജദ് അലി, സെന്‍ട്രല്‍ കമ്മിറ്റി അംഗം ശിഹാബ് കാരാട്ട്, യുവപ്രഭാഷകന്‍ ഷറഫുദ്ദീന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

നടാഷ സഞ്ജീവ്, ഹാനിയ അനീസ്, താനിയ സഞ്ജീവ് എന്നിവരുടെ സ്വാതന്ത്ര്യദിന സ്‌കിറ്റ്, യാസീന്‍ അഹമ്മദിന്റെ ദേശഭക്തിഗാനം, അഷ്‌റഫ് പാറമ്മേലിന്റെ കവിത എന്നിവ അവതരിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് കമ്മിറ്റി പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി സമാപന പ്രഭാഷണം നടത്തി. ഷഹ്ദാന്‍ എം.പി. സ്വാഗതവും അഡ്വ. ജമാല്‍ നന്ദിയും പറഞ്ഞു. അഫ്‌സല്‍ ഹുസൈന്‍, അഫ്ഹാന്‍, പ്രസീ സഞ്ജു, ആയിഷ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top