Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

ഭാഷാ സമര അനുസ്മരണവും യാത്രയയപ്പും സംഘടിപ്പിച്ചു

റിയാദ്: വണ്ടൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഭാഷാ സമര അനുസ്മരണം സംഘടിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മണ്ഡലം വൈസ് പ്രസിഡന്റ് നിസാര്‍ മാനു മമ്പാടിനു യാത്രയയപ്പ്, റിയാദ് കെ.എം.സി.സി കുടുംബ സുരക്ഷാ പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം എന്നിവയുും നടന്നു.

സെന്‍ട്രല്‍, ജില്ലാ, മണ്ഡലം കെ.എം.സി.സി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് മലപ്പുറം ജില്ലാ സെക്രട്ടറി സഫീര്‍ തിരൂര്‍ ഉദ്ഘാടനം ചെയ്തു. സത്താര്‍ താമരത്ത് ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി. കുടുംബ സുരക്ഷാ പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ശരീഫ് അരീക്കോട്, മണ്ഡലം ഭാരവാഹി നാസര്‍ മമ്പാടിന് ഫോം കൈമാറി നിര്‍വഹിച്ചു. പ്രവാസം അവസാനിപ്പിക്കുന്ന നിസാര്‍ മാനുവിനുള്ള മണ്ഡലം കെ.എം.സി.സിയുടെ ഉപഹാരം കണ്‍വീനര്‍ ജാഫര്‍ ഏമാടന്‍ സമ്മാനിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, റഫീഖ് പുല്ലൂര്‍, സിറാജ്, റിയാസ് ചിങ്ങത്ത്, ഷക്കീല്‍ തിരൂര്‍ക്കാട്, സഫീര്‍ ഖാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അബൂബക്കര്‍ തുവ്വൂര്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുജീബ് പള്ളിശേരി സ്വാഗതവും ഷംസു വടപുറം നന്ദിയും പറഞ്ഞു. അബ്ദുല്‍ ഭാരി, റഷീദ് ചോക്കാട്, റാഷിദ് വാഫി, ശിഹാബ് തങ്ങള്‍ കാളികാവ്, ഫസല്‍ കരുവാരകുണ്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top