Sauditimesonline

kollam 2
കൊല്ലത്തിന്റെ രുചിയും കലയും; റിയാദില്‍ 'ഈക്കൊല്ലത്തോണം'

തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

കായംകുളം/റിയാദ്: പ്രവാസ ലോകത്ത് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകന്റെ അകാല വിയോഗത്തില്‍ തളര്‍ന്നുപോയ കുടുംബത്തെ ചേര്‍ത്തുപിടിച്ച് റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി. അപ്രതീക്ഷിതമായി തണല്‍ നഷ്ടപ്പെട്ട ചെട്ടികുളങ്ങര സ്വദേശി ശ്രീകുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കി കെഎംസിസി മാതൃകയായി.

സഹകരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. ലിജു ധനസഹായം കൈമാറി. പ്രവാസികളുടെ കാരുണ്യവും സഹജീവി സ്‌നേഹവും നാടിന് എന്നെന്നും മാതൃകയാണെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. കായംകുളം വെയര്‍ഹൗസിന് സമീപം മുസ്ലിം ലീഗ് ഓഫീസ് ഗ്രൗണ്ടില്‍ ചേര്‍ന്ന ചടങ്ങില്‍ കെഎംസിസി ആലപ്പുഴ ജില്ലാ സെക്രട്ടറി സിയാദ് കായംകുളം അധ്യക്ഷത വഹിച്ചു.

കായംകുളത്തെ നിര്‍ധന കുടുംബത്തിന് തലചായ്ക്കാന്‍ നിര്‍മ്മിച്ചു നല്‍കുന്ന ‘ബൈത്തുറഹ്മ’ പദ്ധതിയുടെ പ്രഖ്യാപനം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി നിര്‍വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണവും നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കറ്റാനം ഷാജി, അഡ്വ. ഇ. സമീര്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് ചക്കലാശേരി, ജനറല്‍ സെക്രട്ടറി സിയാദ് വലിയവീട്ടില്‍, യുഡിഎഫ് കണ്‍വീനര്‍ എ. കബീര്‍, ലീഗ് ജില്ലാ സെക്രട്ടറിമാരായ ബി. എ. ഗഫൂര്‍, യൂനുസ് ആലുമൂട്ടില്‍, എസ്. അന്‍സാരി, കെഎംസിസി കോര്‍ഡിനേറ്റര്‍ എ. ആര്‍. സലാം, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷിബി കാസിം, നവാസ് മുണ്ടകത്തില്‍, ഉവൈസ് കണ്ടത്തി, ഹാരിസ് കണ്ണമ്പള്ളി, കബീര്‍ കോട്ടപ്പുറം എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top